Quantcast

മെസ്സിയുടെ നമ്പർ 10 ജഴ്‌സി ആർക്ക് നൽകും; വ്യക്തതവരുത്തി സ്‌കലോണി

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ

MediaOne Logo

Sports Desk

  • Published:

    5 Sep 2024 12:04 PM GMT

Messis number 10 jersey will be given to Arc; Clarified Scaloni
X

മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ നേരിടാനിരിക്കെ അർജന്റൈൻ താരങ്ങളുടെ ജഴ്‌സി കാര്യത്തിൽ വ്യക്ത വരുത്തി പരിശീലകൻ ലയണൽ സ്‌കലോണി. ലയണൽ മെസിയുടെ പത്താം നമ്പറും വിരമിച്ച എയ്ഞ്ചൽ ഡി മരിയയുടെ 11ാം നമ്പർ ജഴ്‌സിയും ആരു ധരിക്കുമെന്ന ചോദ്യങ്ങൾക്കാണ് പരിശീലകൻ മറുപടി നൽകിയത്. 'പത്താം നമ്പർ ജഴ്‌സിക്ക് ഇപ്പോൾ ഒരു ഉടമസ്ഥനുണ്ട്. മെസിയുടെ അഭാവത്തിൽ ആ നമ്പറിൽ ജോക്വിൻ കൊറയ കളിക്കും. മറ്റു താരങ്ങൾക്കും ഈ നമ്പർ നൽകും. ഇതൊരു പ്രശ്‌നമേയല്ല. എന്നാൽ നമ്പർ 11 ജഴ്‌സിക്ക് ഇപ്പോൾ ഒരു ഉടമസ്ഥനില്ല. ഈ നമ്പർ ആര് ധരിക്കുമെന്ന് പിന്നീട് തീരുമാനിക്കും'-സ്‌കലോണി പ്രതികരിച്ചു.

കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ മെസ്സി ഇതുവരെ കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. നാളെ നടക്കുന്ന ചിലിക്കെതിരായ മത്സരത്തിലും മെസ്സി കളിക്കില്ല. ഇതോടെയാണ് നമ്പർ 10 ജഴ്‌സിയുടെ കാര്യം ചർച്ചയായത്. പതിനൊന്നാം നമ്പർ ജഴ്‌സി ഇതുവരെ ധരിച്ചിരുന്നത് എയ്ഞ്ചൽ ഡി മരിയയായിരുന്നു. കഴിഞ്ഞ കോപ്പക്ക് ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ച അർജന്റീന നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്താണ്. രണ്ട് വർഷത്തിന് ശേഷമാണ് മെസിയില്ലാതെ അർജന്റീനൻ ടീം കളത്തിലിറങ്ങുന്നത്. മത്സരത്തിൽ നിക്കോളാസ് ഒട്ടമെൻഡിയാകും ക്യാപ്റ്റൻ ആംബാൻഡ് അണിയുക

TAGS :

Next Story