Quantcast

കാത്തിരിപ്പിന് വിരാമം; എ.സി മിലാൻ ഇറ്റാലിയൻ ചാമ്പ്യൻമാർ

സസുവോളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഉജ്ജ്വല ജയത്തോടെയാണ് എ.സി മിലാൻ കിരീടം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-05-22 19:32:38.0

Published:

22 May 2022 7:26 PM GMT

കാത്തിരിപ്പിന് വിരാമം; എ.സി മിലാൻ ഇറ്റാലിയൻ ചാമ്പ്യൻമാർ
X

റോം: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ.സി മിലാൻ വീണ്ടും ചാമ്പ്യൻമാർ. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് എ.സി മിലാൻ ഇറ്റാലിയൻ ലീഗ് കിരീടം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ കിരീടനേട്ടത്തിന് ഒരു പോയിന്റ് മാത്രമാണ് എ.സി മിലാന് ആവശ്യമുണ്ടായിരുന്നത്. സസുവോളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഉജ്ജ്വല ജയത്തോടെയാണ് എ.സി മിലാൻ കിരീടം സ്വന്തമാക്കിയത്.

ഇന്ന് എവേ മത്സരമായിട്ടും മിലാന്റെ ആധിപത്യമാണ് ഫുട്‌ബോൾ പ്രേമികൾക്ക് കാണാനായത്. മത്സരം ആരംഭിച്ച് 36 മിനിറ്റുകൾക്കകം മിലാൻ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി. ജിറൂഡിന്റെ ഇരട്ട ഗോളുകളാണ് എ.സി മിലാന് കരുത്തേകിയത്. 17ആം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. 32ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. 36ആം മിനുട്ടിൽ കെസ്സിയിലൂടെ മൂന്നാം ഗോളും വന്നതോടെ ഫലം തീരുമാനമായി.

ഇന്റർ മിലാൻ അവരുടെ മത്സരത്തിൽ സാമ്പ്‌ഡോറിയയെ തോൽപ്പിച്ചുവെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എ.സി മിലാൻ 38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് ലീഗിലെ ഒന്നാം സ്ഥാനം നേടിയത്. ഇന്റർ 84 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മിലാന്റെ 19ആം ലീഗ് കിരീടമാണിത്

TAGS :

Next Story