Quantcast

'ഛേത്രിയുടെ മികച്ച കരിയറിലെ അവസാന സീസണായിരിക്കുമിത്'; വിലയിരുത്തലുമായി ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്

ഐ.എസ്.എൽ തന്റെ ക്ലബിന് വേണ്ട സമയത്ത്, നിർണായക ഗോളുകൾ ഛേത്രി നേടിയെന്നും ഇന്ത്യൻ കോച്ച്

MediaOne Logo

Sports Desk

  • Updated:

    2023-03-15 15:07:51.0

Published:

15 March 2023 2:55 PM GMT

Igor Stimac with Sunil Chhetri
X

Igor Stimac , Sunil Chhetri

ന്യൂഡൽഹി: ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ മികച്ച കരിയറിലെ അവസാന സീസണായിരിക്കുമിതെന്ന് ഇന്ത്യൻ ഫുട്‌ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്. അതിനാൽ വരുന്ന മാസങ്ങളിലെ മത്സരങ്ങളിൽ സൂപ്പർ താരത്തിൽനിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 'ഈ പ്രായത്തിൽ, ഫുട്‌ബോളിൽ നിന്ന് അദ്ദേഹം തീർച്ചയായും വിടപറഞ്ഞേക്കും. സുനിലിന്റെ അവസാന സീസണായിരിക്കും കളിക്കുക, അവസാന ഏഷ്യാകപ്പും' സ്റ്റിമാക് അഭിപ്രായപ്പെട്ടു.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും (118), ലയണൽ മെസ്സിക്കും(98) പിറകിൽ നിലവിൽ കളിക്കുന്ന താരങ്ങളിലെ മൂന്നാം ഗോൾവേട്ടക്കാരനാണ് ഛേത്രി. 84 ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 2011, 2019 ഏഷ്യാ കപ്പ് ടൂർണമെൻറുകളിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2005ലാണ് ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇപ്പോൾ ഐ.എസ്.എൽ ഫൈനലിൽ ബംഗളൂരുവിനെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചതും ഛേത്രിയാണ്. ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ക്വിക്ക് ഫ്രീക്കിക്കായി ഛേത്രി നേടിയ ഗോൾ ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഏറെ സമയം കഴിഞ്ഞാണ് ഫ്രീകിക്കെടുത്തതെന്നും വാൾ നിർമിക്കുന്നതും ഗോളിയടക്കമുള്ളവർ തയ്യാറെടുക്കുന്നതും റഫറി ഉറപ്പുവരുത്തിയില്ലെന്നും വിസിൽ മുഴക്കിയില്ലെന്നുമായിരുന്നു ആക്ഷേപം.

അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പാണ് ഇന്ത്യയുടെ അടുത്ത വലിയ ടൂർണമെൻറ്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 38കാരനായ ഛേത്രി നിർണായക പങ്ക് വഹിച്ചിരുന്നു. താരത്തിന്റെ മൂന്നാമത്തെ ഏഷ്യാ കപ്പാണ് വരാനിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ഏഷ്യാകപ്പ് കളിച്ച ഇന്ത്യൻ താരമായി അദ്ദേഹം മാറും. നിലവിൽ മാർച്ച് 22ന് നടക്കുന്ന ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂർണമെൻറിന് മുന്നോടിയായി പഞ്ചദിന ക്യാമ്പിലാണ് ഇന്ത്യൻ ടീമുള്ളത്.

ഐ.എസ്.എല്ലിൽ ഛേത്രി അധികവും ബെഞ്ചിലായിരുന്നുവെന്നും എന്നാൽ അദ്ദേഹം ഈ പ്രായത്തിലും വണ്ണം നിയന്ത്രിച്ചുവെന്നും സ്റ്റിമാക് ചൂണ്ടിക്കാട്ടി. തന്റെ ക്ലബിന് വേണ്ട സമയത്ത്, നിർണായക ഗോളുകൾ നേടിയെന്നും പറഞ്ഞു. ഇന്ത്യൻ ടീമിലെ പ്രധാനികൾ ഛേത്രിയും സന്ദേശ് ജിംഗനും ഗുർപ്രീത് സിംഗ് സദ്ദുവമാണെന്നും എന്നാൽ അവർക്ക് പ്രായമേറി വരുന്നത് മനസ്സിലുണ്ടാകണമെന്നും കോച്ച് ഓർമിപ്പിച്ചു.

Indian football team head coach Igor Stimak said that this will be the last season of Indian captain Sunil Chhetri's great career.

TAGS :

Next Story