Quantcast

മത്സരത്തിന്​ പിന്നാലെ റഫറി ഓടിപ്പോയി, അത്​ തന്നെ എല്ലാം പറയുന്നു -വാൻഡൈക്​

MediaOne Logo

Sports Desk

  • Published:

    11 July 2024 1:35 PM GMT

euro2024
X

മ്യൂണിക്​: യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ തോൽവിക്ക്​ പിന്നാലെ റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി നെതർലൻഡ്​സ്​ ക്യാപ്​റ്റൻ വിർജിൽ വാൻഡൈക്​. മത്സരത്തിന്​ ഫൈനൽ വിസിലൂതിയതിന്​ പിന്നാലെ റഫറിയെ കാണാൻ പോലും കിട്ടിയില്ലെന്നായിരുന്നു​ വാൻഡൈകി​െൻറ പ്രതികരണം.

‘‘അവർ നല്ല നിമിഷങ്ങൾ സൃഷ്​ടിച്ചു. ഞങ്ങളും അതുപോലെത്തന്നെ. അവസാന മിനുറ്റിൽ ഗോൾ വഴങ്ങുകയെന്നത്​ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്​. പ്രത്യേകിച്ചും ഒരു സെമിഫൈനലിൽ. അത്​ ഞങ്ങളുടെ സ്വപ്​നങ്ങളെല്ലാം തകർത്തു’’

‘‘മത്സരത്തിന്​ ഫൈനൽ വിസിൽ മുഴക്കിയതിന്​ പിന്നാലെ റഫറി ഓടിപ്പോയി. അതുതന്നെ എല്ലാം പറയുന്നുണ്ട്​. കൈകൊടുക്കാൻ പോലും സമയമില്ലായിരുന്നു.അവർ ചെയ്​തത്​ വിശദീകരിക്കാനുള്ള ബാധ്യത അവർക്കുണ്ട്​. മോശമായി എന്തെങ്കിലും ചെയ്യു​േമ്പാൾ ഞങ്ങൾ വിശദീകരിക്കുന്നത്​ പോലെ അവർ ഞങ്ങളോട്​ സംസാരിച്ചില്ല. എന്തായാലും മറ്റുള്ളവരെക്കുറിച്ച്​ പറയുന്നില്ല, ഞങ്ങളിലേക്ക്​ തന്നെ നോക്കേണ്ടതുണ്ട്​’’ -വാൻഡിക്​ പറഞ്ഞു.

മത്സരത്തിൽ ഇംഗ്ലണ്ടിനുകൂലമായി പെനൽറ്റി വിധിച്ചതടക്കം റഫറിയുടെ ഒ​ട്ടേറെ തീരുമാനങ്ങൾ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്​​.

TAGS :

Next Story