Quantcast

ഡബിൾ സെൽഫ്‌ഗോൾ! ദുരന്തനായകനായി ഫെയ്‌സ്; ലെസ്റ്ററിനെതിരെ രക്ഷപ്പെട്ട് ലിവർപൂൾ

38, 45 മിനിറ്റുകളിലായിരുന്നു ലെസ്റ്ററിന്റെ നെഞ്ച് തകർത്ത് വോട്ട് ഫെയ്‌സിന്റെ സെൽഫ് ഗോളുകൾ

MediaOne Logo

Web Desk

  • Published:

    31 Dec 2022 4:53 AM GMT

ഡബിൾ സെൽഫ്‌ഗോൾ! ദുരന്തനായകനായി ഫെയ്‌സ്; ലെസ്റ്ററിനെതിരെ രക്ഷപ്പെട്ട് ലിവർപൂൾ
X

ലണ്ടൻ: ആൻഫീൽഡിലെ സ്വന്തം തട്ടകത്തിൽ സന്ദർശകരായ ലെസ്റ്ററിനുമുന്നിൽ വിറച്ച ശേഷം എതിരാളികളുടെ പിഴയിൽ രക്ഷപ്പെട്ട് ലിവർപൂൾ. ബെൽജിയം പ്രതിരോധ താരം വോട്ട് ഫെയ്‌സിന്റെ ഇരട്ട സെൽഫ്‌ഗോളാണ് ലെസ്റ്ററിന് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവർപൂൾ വിജയം.

മത്സരത്തിൽ ലെസ്റ്റർ ഒന്നിനെതിരെ മുന്നിട്ടുനിന്ന ശേഷമായിരുന്നു അപ്രതീക്ഷിതമായ സെൽഫ് ഗോൾ തിരിച്ചടി. നാലാം മിനിറ്റിൽ തന്നെ ലിവർപൂൾ പ്രതിരോധം പൊളിച്ചു ലെസ്റ്റർ. പാറ്റ്‌സൻ ധാക്കയുടെ പാസിൽനിന്നായിരുന്നു ഗോൾ പിറന്നത്. ഡ്യൂസ്ബറി ഹാൾ പന്ത് മികച്ചൊരു ഫിനിഷിലൂടെ ലിവർപൂൾ പ്രതിരോധവും ഗോൾകീപ്പർ അലിസൺ ബെക്കറെയും കടന്ന് വലയിലെത്തിച്ചു.

തുടർന്നങ്ങോട്ട് ഇരുടീമും പൊരുതിക്കളിച്ചു. ഒരു ഗോൾ ലീഡിന്റെ ആത്മവിശ്വാസത്തൽ കളിച്ച ലെസ്റ്ററിന്റെ നെഞ്ചകം പിളർന്ന് 38-ാം മിനിറ്റിലായിരുന്നു വോട്ട് ഫെയ്‌സിന്റെ ആദ്യ സെൽഫ് ഗോൾ. ഇടതു വിങ്ങിൽനിന്ന് ലിവർപൂൾ താരം ട്രെന്റ് അലെക്‌സാണ്ടർ ആർനോൾഡിന്റെ വല ലക്ഷ്യമാക്കിയ നീളൻ ഷോട്ട് തട്ടിയിടാനുള്ള ഫെയ്‌സിന്റെ ശ്രമം പാളി. പന്ത് ഉയർന്നുപൊങ്ങി ലെസ്റ്റർ ഗോൾകീപ്പർ ഡാനി വാർഡിന്റെ തലക്കുംമുകളിലൂടെ വലയിലേക്കാണ് ചെന്നുചാടിയത്.

തൊട്ടുപിന്നാലെ 45-ാം മിനിറ്റിൽ മറ്റൊരു നിർഭാഗ്യം. ഇത്തവണ അതിലേറെ ദയനീയമായിരുന്നു കാഴ്ച. അലെക്‌സ് ഒക്‌സ്ലെയ്ഡ് ചേംബർലെയ്ൻ നീട്ടിനൽകിയ ത്രൂപാസുമായി ലെസ്റ്റർ ബോക്‌സിലേക്ക് കുതിച്ചെത്തിയ ഡാർവിൻ ന്യൂനസ് പന്ത് പന്ത് വലയിലേക്ക് കോരിയിടുമ്പോൾ ഗോൾകീപ്പറും കാഴ്ചക്കാരനായിരുന്നു. എന്നാൽ, പന്ത് ബാറിൽ തട്ടിത്തെറിച്ചു. ഈ സമയത്ത് ബോക്‌സിനകത്തേക്ക് കുതിച്ചെത്തിയ ഫെയ്‌സിന്റെ കാലിൽ തട്ടി പന്ത് ഗോൾപോസ്റ്റിലേക്ക്!

ഇതിനുശേഷം ലിവർപൂൾ സ്വന്തം ഗോൾ കണ്ടെത്താൻ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. മുഹമ്മദ് സലാഹും ന്യൂനെസും രണ്ടുതവണ തുറന്നുലഭിച്ച അവസരങ്ങൾ പുറത്തേക്കടിച്ചു. വിജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലമതായപ്പോൾ നിർഭാഗ്യകരമായ തോൽവിയോടെ ലെസ്റ്റർ 13-ാം സ്ഥാനത്ത് തുടരുകയാണ്.

Summary: Liverpool beat Leicester City 2-1 with the support of the two own goals from Leicester defender Wout Faes in the Premier League match

TAGS :

Next Story