അപരാജിത കുതിപ്പ് തുടരാൻ മൊറോക്കോ, കിരീടം നിലനിർത്താനുറച്ച് ഫ്രാൻസ്; രണ്ടാം സെമിഫൈനല്‍ ഇന്ന്
ആക്രമിക്കാനും പ്രതിരോധിക്കാനും കളിച്ച് തെളിഞ്ഞവർ.. സെമിഫൈനലിന് ഇറങ്ങുമ്പോൾ ഫ്രാൻസിന് ആശങ്കയില്ല
ദോഹ: ലോകകപ്പ് രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. രണ്ടാം സെമിഫൈനലിൽ ഫ്രാൻസ് - മൊറോക്കയെ നേരിടും. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണ് ഫ്രാൻസിന്‍റെ ലക്ഷ്യം. ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാൻ ഉറച്ചാണ് മൊറോക്കോ ഇറങ്ങുന്നത്.രാത്രി 12.30നാണ് മത്സരം.
കിരീടം നിലനിർത്താൻ ഉറച്ച് ഫ്രാൻസ് .. അടിമുടി തെളിയിച്ച സംഘം.... ആക്രമിക്കാനും പ്രതിരോധിക്കാനും കളിച്ച് തെളിഞ്ഞവർ.. സെമിഫൈനലിന് ഇറങ്ങുമ്പോൾ ഫ്രാൻസിന് ആശങ്കയില്ല.. ഗോളടിക്കാനും അടിപ്പിക്കാനും ടീമിൽ ആളുണ്ട്... ടോപ്പ് സ്കോർ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്താണ് എംബാപെയും ജിറൂദും.. ഖത്തറിൽ ഫ്രാൻസിന്‍റെ എഞ്ചിനാണ് ഗ്രിസ്മാൻ.. ഗോൾ വലയ്ക്ക് കീഴിൽ ഹ്യൂഗോ ലോറിസ് വിശ്വസ്തനാണ്... അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട സംഘത്തിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല..
എതിരാളികൾ മൊറോക്കോ... ഖത്തറിൽ ആഫ്രിക്കൻ വീരഗാഥ രചിച്ചവർ.. യൂറോപ്യൻ കരുത്തരെ ഒന്നൊന്നായി വീഴ്ത്തിയവർ....വരച്ച വരയിൽ എതിരാളിയെ നിർത്തുന്ന പ്രതിരോധമാണ് കരുത്ത്...അത് നിയന്ത്രിക്കുന്നത് നായകൻ സായിസാണ്.. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെയാണ്ൾ ഗോള്‍ ശ്രമങ്ങൾ.. അതിന് ചുക്കാൻ പിടിക്കുന്നത് അഷറഫ് ഹക്കിമിയും.. മുന്നിൽ ലക്ഷ്യം കാണാൻ സിയേച്ചും നാസ്രിരിയുമുണ്ട്.. ഗോൾ വലയ്ക്ക് കീഴിൽ യാസിൻ ബോനോയുണ്ട്.. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടാലും ബോനോയുള്ളപ്പോൾ മൊറോക്കോയ്ക്ക് ഭയമില്ല...
പറങ്കിപ്പടയെ വീഴ്ത്തിയ നിരയിലേക്ക് നയിഫ് അക്വാർഡ് കൂടി മടങ്ങിയെത്തിയേക്കും. രണ്ടും ടീമും പോരാളി കൂട്ടമാണ്... ഉറച്ച മനസുമായി കിരീടം ലക്ഷ്യം വച്ച് അറേബ്യൻ മണ്ണിലെത്തിയവർ.. ഇനി രണ്ട് കളിയുടെ ദൂരമേയുള്ളൂ ആ കനക കിരീടത്തിലേക്ക്...
Adjust Story Font
16