ഘാനയുടെ പുറത്താകല്‍; പരിശീലകന്‍ ഓട്ടോ അഡ്ഡോ രാജിവെച്ചു
ഇന്ന് യുറുഗ്വായോട് തോറ്റ് പ്രീക്വാര്‍ട്ടറിലെത്താതെ ടീം പുറത്തായതിന് പിന്നാലെയാണ് ഓട്ടോ അഡ്ഡോ രാജി പ്രഖ്യാപിച്ചത്.
ലോകകപ്പിലെ ഘാനയുടെ പുറത്താകലിന് പിന്നാലെ ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ഓട്ടോ അഡ്ഡോ. ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് അഡ്ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ന് യുറുഗ്വായോട് തോറ്റ് പ്രീക്വാര്‍ട്ടറിലെത്താതെ ടീം പുറത്തായതിന് പിന്നാലെയാണ് ഓട്ടോ അഡ്ഡോ രാജി പ്രഖ്യപിച്ചത്.
47-കാരനായ ഓട്ടോ അഡ്ഡോ ഘാനയുടെ മുന്‍ രാജ്യാന്തര താരം കൂടിയാണ്. ഫെബ്രുവരിയില്‍ പുറത്താക്കിയ മുന്‍ പരിശീലകന്‍ മിലോവന്‍ റയേവാക്കിന് പകരക്കാരനായാണ് അഡ്ഡോ ഘാനയുടെ ഘാനയുടെ പരിശീലകസ്ഥാനത്തെത്തുന്നത്.
ഗ്രൂപ്പ് എച്ചില്‍ യുറഗ്വായ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചിരുന്നുവെങ്കില്‍ ഘാനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു. പക്ഷേ യുറഗ്വായോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ ഘാന പുറത്താകുകയായിരുന്നു. ഘാനയുടെ തോല്‍വിയോടെ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. കളിയില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ആന്‍ഡ്രെ ആയു പാഴാക്കുകയും ചെയ്തതോടെ ഘാനയുടെ പതനം പൂര്‍ത്തിയായി. മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് ഘാന നാട്ടിലേക്ക് മടങ്ങിയത്.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയിന്‍റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമമായിരുന്നു. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. യുറുഗ്വായ്ക്കൊപ്പം ഘാനയും അങ്ങനെ ലോകകകപ്പില്‍ പുറത്തായി.
നേരത്തെ ബെല്‍ജിയത്തിന്‍റെ ഞെട്ടിക്കുന്ന പുറത്താകലിന് പിന്നാലെ റൊബേർട്ടോ മാർട്ടിനസും ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായത്.കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനായിരുന്നു റൊബേർട്ടോ മാർട്ടിനസ്. തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ കണ്ട മാര്‍ട്ടിനസ് പരിശീലകന്‍ എന്ന നിലയിലെ തന്‍റെ അവസാന മത്സരമാണ് കഴിഞ്ഞതെന്ന് വ്യക്തമാക്കി. വിജയിച്ചില്ലെങ്കിലും തല ഉയർത്തിത്തന്നെയാണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16