Quantcast

ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; വിസ്ഡന്‍ ക്രിക്കറ്റര്‍ പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ഹര്‍മന്‍പ്രീതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് സൂര്യകുമാര്‍ യാദവും വിസ്ഡന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലീഡിങ് ടി20 ക്രിക്കറ്ററായാണ് സൂര്യകുമാര്‍ യാദവിനെ വിസ്ഡണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-18 06:14:21.0

Published:

18 April 2023 6:12 AM GMT

ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; വിസ്ഡന്‍ ക്രിക്കറ്റര്‍ പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ വനിത
X

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍. ചരിത്രത്തില്‍ ആദ്യമായാണ് വിസ്ഡണ്‍ ക്രിക്കറ്റര്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ വനിതാ താരം ഇടംപിടിക്കുന്നത്. ഹര്‍മന്‍പ്രീതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് സൂര്യകുമാര്‍ യാദവും വിസ്ഡന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലീഡിങ് ടി20 ക്രിക്കറ്ററായാണ് സൂര്യകുമാര്‍ യാദവിനെ വിസ്ഡണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നേടി. മൂന്നാം തവണയാണ് സ്റ്റോക്സിനെ വിസ്ഡണ്‍ ക്രിക്കറ്റര്‍ ആയി തെരഞ്ഞെടുക്കുന്നത്. 2019ലും 2020ലും സ്റ്റോക്സ് തന്നെയായിരുന്നു വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍. 2021ല്‍ ഇംഗ്ലണ്ടിന്‍റെ തന്നെ ജോ റൂട്ടിനെയാണ് വിസ്ഡണ്‍ ക്രിക്കറ്റര്‍ ആയി തെരഞ്ഞെടുത്തത്. ഇപ്പോള്‍ വീണ്ടും ബെന്‍ സ്റ്റോക്സിനെ തേടി വിസ്ഡണ്‍ ബഹുമതി എത്തിയിരിക്കുകയാണ്.

നാല് ഇന്ത്യന്‍ താരങ്ങളെയാണ് ഇതുവരെ വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ ആയി തെരഞ്ഞെടുത്തിട്ടുള്ളത്, വിരാട് കോഹ്ലി(3), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(2), വീരേന്ദര്‍ സെവാഗ്(2), കപില്‍ ദേവ്(1).

ക്രിക്കറ്റിന്‍റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡണ്‍ രണ്ട് തരത്തിലാണ് ക്രിക്കറ്റര്‍മാര്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തുക. ഒന്ന്, കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തി വിസ്ഡണ്‍ ക്രിക്കറ്റര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിനെ വിസ്ഡണ്‍ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയര്‍ എന്നാണ് പറയുക. രണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തെ വിസ്ഡണ്‍ ക്രിക്കറ്റര്‍ ആയി തെരഞ്ഞെടുക്കും. മികച്ച താരമായി തെരഞ്ഞെടുക്കുന്ന താരത്തെ വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ എന്നാകും അറിയപ്പെടുക.

ഇതില്‍ 'വിസ്ഡണ്‍ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയര്‍' പട്ടികയിലാണ് ഹര്‍മന്‍പ്രീത് കൗര്‍ ഇടംപിടിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരംവിസ്ഡണ്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഹര്‍മന്‍പ്രീതിന് പുറമേ ന്യൂസിലന്‍ഡ് താരങ്ങളായ ടോം ബ്ലണ്ടല്‍, ഡാരിയല്‍ മിച്ചല്‍ ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ ഫോക്സ്, മാത്യൂ പോട്സ് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

TAGS :

Next Story