Quantcast

വാങ്കഡെ ടെസ്റ്റ്; കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

മൂന്ന് ദിവസം ബാക്കിയുള്ള ടെസ്റ്റിൽ പത്ത് വിക്കറ്റും 332 റൺസിന്‍റെ ലീഡും ഇന്ത്യക്കുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Dec 2021 1:53 AM GMT

വാങ്കഡെ ടെസ്റ്റ്; കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
X

ന്യൂസിലന്‍ഡിനെതിരായ വാങ്കഡെ ടെസ്റ്റിൽ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഫോളോ ഓണ്‍ ചെയ്യിച്ച് ഇന്നിങ്സ് വിജയം എന്ന ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ കിവീസിനെതിരെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 69 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞ ഹീറോ അജാസ് പട്ടേലില്‍ തന്നെയാണ് ന്യൂസിലൻഡ് പ്രതീക്ഷ വെയ്ക്കുന്നത്.

മൂന്ന് ദിവസം ബാക്കിയുള്ള ടെസ്റ്റിൽ പത്ത് വിക്കറ്റും 332 റൺസിന്‍റെ ലീഡും ഇന്ത്യക്കുണ്ട്. ആദ്യ സെഷനില്‍ തന്നെ 400 എന്ന ലീഡ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാകും ഇന്ത്യയുടെ ശ്രമം. അതുകൊണ്ട് തന്നെ ഏറെക്കുറെ ഇന്ത്യ വിജയം ഉറപ്പിച്ച മട്ടാണ്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നാല് ദിവസത്തിനപ്പുറം മത്സരം നീളില്ല. അജാസ് പട്ടേലിന്‍റെ മാന്ത്രിക ബൗളിങിൽ ഇന്ത്യയെ 325ന് പുറത്താക്കിയ ന്യൂസിലൻഡിന്‍റെ ബാറ്റര്‍മാര്‍ പക്ഷേ കവാത്ത് മറന്നു. നായകൻ ടോം ലാതമിനും വാലറ്റത്ത് ജാമിസണും മാത്രമാണ് രണ്ടക്കം എങ്കിലും കടക്കാനായത്. ഇന്ത്യക്കായി അശ്വിൻ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് നേടി.

ഫോളോ ഓൺ നൽകാമായിരുന്നിട്ടും കോഹ്‍ലിയും സംഘവും വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് ചേതേശ്വർ പുജാര. ശ്രദ്ദയോടെ കളിച്ച ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 69 ൽ എത്തിച്ചിട്ടുണ്ട്..

TAGS :

Next Story