ഇന്ത്യൻ താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണം
റഷ്യയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സീനിയർ, ജൂനിയർ ടീമുകൾ പങ്കെടുക്കുന്നുണ്ട്
ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ. ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് മെഡൽ നേട്ടം. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രൈനിങിൽപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ.
Sadia Tariq from J&K wins Gold in Moscow Wushu Stars championship in Russia. She is a two-time gold medalist in Junior National Wushu Championship. Congratulations and so proud💫 pic.twitter.com/x53uiZD8FO
— Khushboo Mattoo (@MattLaemon) February 26, 2022
റഷ്യയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സീനിയർ, ജൂനിയർ ടീമുകൾ പങ്കെടുക്കുന്നുണ്ട്. മെഡൽനേടിയ സാദിയയെ മുൻ കായികമന്ത്രിയും ഏതൻസ് ഒളിംപിക് മെഡൽജേതാവുമായ രാജ്യവർധൻ റാത്തോർ അംഭിനന്ദിച്ചിരുന്നു.
Congratulations to Sadia Tariq on winning Gold in Moscow Wushu Stars championship.
— RajyavardhanRathore (@Ra_THORe) February 26, 2022
🇮🇳's daughters continue to shine. pic.twitter.com/UxWZaGpUBn
Indian Saadia Tariq wins gold at Moscow Wushu Stars Championship
Adjust Story Font
16