Quantcast

മുന്നില്‍ നിന്ന് നയിച്ച് രാഹുല്‍, ഹൂഡയുടെ വക സിക്സര്‍ മഴയും; പഞ്ചാബിന് കൂറ്റന്‍ സ്കോര്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍.

MediaOne Logo

Admin 2

  • Published:

    12 April 2021 4:44 PM GMT

മുന്നില്‍ നിന്ന് നയിച്ച് രാഹുല്‍, ഹൂഡയുടെ വക സിക്സര്‍ മഴയും; പഞ്ചാബിന് കൂറ്റന്‍ സ്കോര്‍
X

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍.രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍.അര്‍ദ്ധ ശതകവുമായി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ വമ്പനടിയുമായി ദീപക് ഹൂഡയും എത്തി. ആദ്യ ഓവറുകളിലെ ക്രിസ് ഗെയിലിന്‍റെ വെടിക്കെട്ട് കൂടി ആയതോടെ പഞ്ചാബ് 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമുയര്‍ത്തി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഈ സ്കോര്‍ നേടിയത്.

14 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കി ചേതന്‍ സക്കറിയ തന്‍റെ അരങ്ങേറ്റ വിക്കറ്റ് നേടിയപ്പോള്‍ പിന്നീട് ഒത്തുചേര്‍ന്ന ക്രിസ് ഗെയിലും രാഹുലും ചേര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ശ്രേയസ്സ് ഗോപാലിന്‍റെ ഓവറില്‍ സ്റ്റോക്സ് ക്യാച്ച് കൈവിടുമ്പോള്‍ വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്.

റിയാന്‍ പരാഗിന്‍റെ ഓവറില്‍ ഗെയിലിനെ ക്യാച്ചെടുത്ത് സ്റ്റോക്സ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 40 റണ്‍സാണ് കരീബിയന്‍ താരം നേടിയത്. നിക്കോളസ് പൂരന് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ദീപക് ഹൂഡ പിന്നീട് തലങ്ങും വിലങ്ങും രാജസ്ഥാന്‍ ബൌളര്‍മാരെ തല്ലുന്ന കാഴ്ചയാണ് കണ്ടത്.

20 പന്തില്‍ നിന്ന് ആറ് സിക്സുകള്‍ ഉള്‍പ്പടെയാണ് ഹൂഡ അര്‍ദ്ധ ശതകം തികച്ചത്. ഹൂഡയും രാഹുലും ചേര്‍ന്ന് 47 പന്തില്‍ 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ 64 റണ്‍സാണ് ഹൂഡ നേടിയത്.

TAGS :

Next Story