Quantcast

പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജംഷഡ്പൂര്‍

കളി തീരാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ റിഥ്വിക് ദാസിന്‍റെ രണ്ടാം ഗോള്‍ കൂടി വന്നതോടെ ജംഷഡ്പൂര്‍ വിജയമുറപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-01-13 16:29:51.0

Published:

13 Jan 2023 4:28 PM GMT

east bengal , jamshedpur
X

ജംഷഡ്പൂര്‍ ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ നിന്ന്

ആദ്യം ഗോള്‍ വഴങ്ങിയിട്ടും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഉഗ്രന്‍ തിരിച്ചുവരവുമായി ജംഷഡ്പൂര്‍. ഈസ്റ്റ് ബംഗാളിനെയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ തകര്‍ത്തത്. ജയത്തോടെ മൂന്ന് പോയിന്‍റ് ലഭിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ കാര്യമായ അനക്കമൊന്നും ഉണ്ടാക്കാന്‍ ജംഷഡ്പൂരിന് കഴിഞ്ഞില്ല. ഇന്നത്തെ ജയമുള്‍പ്പെടെ 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്‍റുള്ള ജംഷഡ്പൂര്‍ പത്താം സ്ഥാനത്താണ്. 12 പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ ജംഷഡ്പൂരിന് തൊട്ടുമുകളില്‍ ഒന്‍പതാം സ്ഥാനത്തും.

ആദ്യ പകുതിയുടെ 12-ാം മിനുട്ടില്‍ ക്ലെയിറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിനായി ആദ്യം വലകുലുക്കിയത്. പിന്നീട് ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിയുടെ ക്ഷീണം രണ്ടാം പകുതിയുടെ 61-ാം മിനുട്ടിലാണ് ജംഷഡ്പൂര്‍ തീര്‍ത്തത്. ഹാരി സോയര്‍ ആണ് 61-ാം മിനുട്ടില്‍ ജംഷഡ്പൂരിന് സമനില ഗോള്‍ സമ്മാനിച്ചത്. പിന്നാലെ കളി തീരാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ റിഥ്വിക് ദാസിന്‍റെ രണ്ടാം ഗോള്‍ കൂടി വന്നതോടെ ജംഷഡ്പൂര്‍ വിജയമുറപ്പിച്ചു.

നാളെ രണ്ട് മത്സരങ്ങളുണ്ട്. 5.30ക്ക് ബംഗളൂരു എഫ്.സിയും ഒഡീഷയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 7.30ക്കുള്ള മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും.

TAGS :

Next Story