Quantcast

ഇവാനെ വിട്ടു നല്‍കാന്‍ യുക്രൈന്‍ ക്ലബ്ബ് ചോദിക്കുന്നത് ഭീമന്‍ തുക

വായ്പാടിസ്ഥാനത്തിൽ യുക്രൈൻ ക്ലബ്ബായ എഫ്.കെ ഒലെക്‌സാണ്ട്രിയയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-13 16:33:08.0

Published:

13 Jan 2023 1:06 PM GMT

ivan kalyuzhnyi
X

വെറും ഒറ്റ സീസൺ കൊണ്ടാണ് യുക്രൈൻ താരം ഇവാൻ കല്യൂഷ്‌നി കേരളബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടതാരമായി മാറിയത്. വായ്പാടിസ്ഥാനത്തിൽ യുക്രൈൻ ക്ലബ്ബായ എഫ്.കെ ഒലെക്‌സാണ്ട്രിയയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം മിന്നും പ്രകടനമാണ് ടീമിനായി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. യുക്രൈൻ റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് കുടുംബത്തോടൊപ്പം പോവാൻ തീരുമാനിച്ച സമയത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇവാനു മുന്നിൽ ഓഫർ വക്കുന്നത്. അങ്ങനെയാണ് പോളണ്ടിലേക്ക് പോകാൻ തീരുമാനിച്ച ഇവാൻ കേരളത്തിലെത്തിയത്..

ഫ്രീ ഏജന്‍റ് അല്ലാത്തതിനാൽ താരത്തെ ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് നൽകേണ്ടി വരുക ഭീമമായൊരു തുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു മില്യൺ യൂറോയിലധികം രൂപയാണ് ട്രാൻസ്ഫർ തുകയായി ഒലക്‌സാൻഡ്രിയ ആവശ്യപ്പെടുന്നത്. ഏതാണ്ട് എട്ട് കോടിയോളം രൂപ! അത്രയും രൂപ കൊടുത്ത് ബ്ലാസ്റ്റേഴ്സ് താരത്തെ ടീമില്‍‌ നിലനിര്‍ത്തുമോ എന്ന കാര്യം സംശയമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ സന്തോഷവാനാണെന്നും ക്ലബ്ബില്‍ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രൈന്‍ ക്ലബ്ബിന്റെ തീരുമാനം അനുസരിച്ചാകും ബ്ലാസ്റ്റേഴ്‌സിലെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഞാൻ സന്തോഷവാനാണ്. ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. ഞാനൊരു ഫ്രീ ഏജന്റ് അല്ലാത്തതു കൊണ്ട് അത് ബുദ്ധിമുട്ടാണ്. ഫ്രീ പ്ലേയർ ആയിരുന്നെങ്കിൽ അത് എളുപ്പമായേനെ. എന്റെ ക്ലബ് റിലീസിനായി വലിയ പണം ചോദിക്കും.' - അദ്ദേഹം പറഞ്ഞു.

TAGS :

Next Story