Quantcast

വേരുറപ്പിച്ച് 'റൂട്ട്', സെഞ്ച്വറിയില്‍ വാര്‍ണര്‍ക്കൊപ്പം; മുന്നില്‍ കോഹ്ലി മാത്രം

45 സെഞ്ച്വറികളാണ് ജോ റൂട്ടിന്‍റെ പേരിലുള്ളത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‍ലിയാണ്.

MediaOne Logo

Web Desk

  • Published:

    24 Feb 2023 11:43 AM GMT

Joe Root ,century ,England ,ജോ റൂട്ട്,സെഞ്ച്വറി,ഇംഗ്ലണ്ട്,england cricket
X

സെഞ്ച്വറി നേടിയ ജോ റൂട്ട്

തകര്‍പ്പന്‍ ഫോം തുടരുന്ന ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് ഇതിഹാസം ജോ റൂട്ട് കിവീസിനെതിരായ സെഞ്ച്വറിയോടെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം സെഞ്ച്വറികളെന്ന നേട്ടം മുന്‍പേ സ്വന്തമാക്കിയ താരം ഇന്നത്തെ സെഞ്ച്വറിയോടെ ലോകക്രിക്കറ്റില്‍ സെഞ്ച്വറി നേട്ടത്തില്‍ രണ്ടാമതെത്തി. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുന്ന താരങ്ങളുടെ പട്ടികയിലാണ് ജോ റൂട്ട് സെഞ്ച്വറി നേട്ടത്തില്‍ രണ്ടാമതെത്തിയത്.

45 സെഞ്ച്വറികളാണ് ജോ റൂട്ടിന്‍റെ പേരിലുള്ളത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‍ലിയാണ്. കോഹ്ലിക്ക് 74 സെഞ്ച്വറികളാണുള്ളത്. ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പമാണ് റൂട്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇരുവര്‍ക്കും 45 വീതം സെഞ്ച്വറികളുണ്ട്. റൂട്ടിന് തൊട്ടുപിന്നില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ്. യഥാക്രമം 43ഉം 42ഉം സെഞ്ച്വറികളാണ് ഇരുവര്‍ക്കുമുള്ളത്.

അതേസമയം ലോക ക്രിക്കറ്റില്‍ ആകെ സെഞ്ച്വറി നേട്ടത്തില്‍ 11-ാം സ്ഥാനത്താണ് റൂട്ട്. നൂറ് സെഞ്ച്വറികളുമായി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ കളിയില്‍ തുടരുന്നവരുടെ പട്ടികയിലാണ് ജോ റൂട്ട് 45 സെഞ്ച്വറികളോടെ രണ്ടാമതെത്തിയത്.

ബ്രൂക്കിനും റൂട്ടിനും സെഞ്ച്വറി; ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് മികച്ച സ്കോറില്‍

സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ജോ റൂട്ടും തകര്‍ത്തടിച്ചപ്പോള്‍‌ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 65 ഓവറിൽ നിന്ന് 315ന് മൂന്ന് എന്ന നിലയിലാണ്. തുടക്കത്തിൽ 21 ന് മൂന്നെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ജോ റൂട്ട് – ഹാരി ബ്രൂക്ക് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ബ്രൂക്ക് അതിവേഗം സ്കോര്‍ ചെയ്തു. 107 പന്തിൽ നിന്നാണ് ഹാരി ബ്രൂക്ക് തന്‍റെ നാലാം ശതകം പൂര്‍ത്തിയാക്കിയത്. പിന്നീട് ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയ ബ്രൂക്ക് 169 പന്തിൽ 184 റൺസ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. ജോ റൂട്ട് 182 പന്തിൽ 101 റൺസുമായി ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ അഭ്യേദ്യമായ 294 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

TAGS :

Next Story