Quantcast

യൂറോ ഫൈനലിൽ റഫറിയെ അധിക്ഷേപിച്ചു; മോറിന്യോക്ക് മുട്ടൻ പണി

മത്സരത്തിന് ശേഷം എയര്‍പോര്‍ട്ടില്‍ വച്ച് റോമ ആരാധകര്‍ റഫറിയെ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jun 2023 2:40 PM GMT

യൂറോ ഫൈനലിൽ റഫറിയെ അധിക്ഷേപിച്ചു; മോറിന്യോക്ക് മുട്ടൻ പണി
X

സ്വിറ്റ്സര്‍ലന്‍റ്: യൂറോപ്പ ലീഗ് ഫൈനലിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ നടപടിയുമായി യുവേഫ. റഫറി ആന്‍റണി ടൈലറെ അധിക്ഷേപിച്ചതിന് എ.എസ് റോമ കോച്ച് ഹോസെ മോറീന്യോക്ക് നാല് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മോറീന്യോയെ വിലക്കിയതിന് പുറമേ ക്ലബ്ബിനെതിരെയും നടപടിയുണ്ട്.

സ്റ്റേഡിയത്തില്‍ പടക്കം പൊട്ടിക്കല്‍ , വസ്തുക്കള്‍ എറിയല്‍, നാശനഷ്ടമുണ്ടാക്കല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ എ.എസ് റോമക്ക് 55,000 യൂറോ പിഴ ചുമത്തി. യൂറോ ഫൈനലില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെനാല്‍ട്ടി നിഷേധിച്ചു എന്നാരോപിച്ചാണ് റഫറിക്ക് നെരേ മോറീന്യോ കയര്‍ത്തത്.

മത്സരത്തിന് ശേഷം എയര്‍പോര്‍ട്ടില്‍ വച്ച് റോമ ആരാധകര്‍ റഫറിയെ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ 4-1 നാണ് സ്പാനിഷ് കരുത്തരായ സെവിയ്യ റോമയെ തകര്‍ത്തത്.

TAGS :

Next Story