ഫ്രീകിക്ക് നൽകാത്തതിന് റഫറിയുടെ തലയ്ക്ക് ചവിട്ടി; ബ്രസീലിയൻ ഫുട്‌ബോൾ താരത്തിനെതിരെ വധശ്രമത്തിന് കേസ്
റഫറിയുടെ തലയ്ക്ക് ചവിട്ടിബോധംകെടുത്തിയ സാവേപോളോ ഡി റിയോ ഗ്രാൻഡെ ഫുട്‌ബോൾ താരമായ വില്ല്യം റിബേരിയോയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ഫ്രീകിക്ക് നൽകാത്തതിന് റഫറിയുടെ തലയ്ക്ക് ചവിട്ടി അബോധാവസ്ഥയിലാക്കിയ ബ്രസീലിയൻ ഫുട്‌ബോൾ താരത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഗ്രൗണ്ടിൽ വീണുകിടന്ന റഫറിയുടെ തലക്ക് ചവിട്ടിയ സാവേപോളോ ഡി റിയോ ഗ്രാൻഡെ ഫുട്‌ബോൾ താരമായ വില്ല്യം റിബേരിയോക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്ത്. സവോപോളോക്ക് ഫ്രീകിക്ക് നൽകാൻ വിസമ്മതിച്ചതിനാണ് റഫറി റോഡിഗ്രോ ക്രിവെല്ലാരോയെ താരം ചവിട്ടി പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച രണ്ടാം ഡിവിഷൻ ടീമുകളായ സാവേപോളോ ഡി റിയോ ഗ്രാൻഡെയും ഗുറാനി ഡെ വെനേസിയോ ഐറെസും തമ്മിൽ നടന്ന മത്സരത്തിനിടയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് മത്സരം നിർത്തിവെക്കുകയും റഫറിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. റിബേരിയോയെ സ്‌റ്റേഡിയത്തിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ റഫറിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
താരത്തിന്റെ ആക്രമണം ക്രൂരവും ശക്തിയേറിയതുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിനീഷ്യസ് അസ്സുനോ പറഞ്ഞു.
നിർത്തിവെച്ച മത്സരം അടുത്ത ചൊവ്വാഴ്ച നടക്കും. സംഭവത്തിൽ ഖേദിക്കുന്നതായും പ്രതിയായ താരവുമായുള്ള കരാർ റദ്ദാക്കിയതായും സാവോപോളോ ക്ലബ് അറിയിച്ചു. ക്ലബ് 123ാം വാർഷികം ആഘോഷിച്ച ദിവസത്തിലായിരുന്നു സംഭവം നടന്നത്.
Brazilian second division footballer William Ribeiro is facing an attempted murder charge after he knocked a referee to the ground and kicked him in the neck during a match in Brazil. 😳 pic.twitter.com/Ltfyjp2pLo
— Soccerzela (@soccerzela) October 6, 2021
Brazilian footballer faces attempted murder charge after kicking referee in neck https://t.co/ghNJeMkoEN via @Metro_Sport
— Shire boy (@WisonSteve) October 6, 2021
Brazilian footballer arrested after kicking referee black and bluehttps://t.co/BEGYBwAF9N pic.twitter.com/Dg5IrDG4D8
— Yeni Şafak English (@yenisafakEN) October 5, 2021
Adjust Story Font
16