ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി
എൻ.ബി.എ ഇതിഹാസം മാജിക് ജോൺസണും ലയണൽ മെസിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അർഹരായത്.
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിക്കാൻ അമേരിക്ക. ജോ ബൈഡനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. എൻ.ബി.എ ഇതിഹാസം മാജിക് ജോൺസണും ലയണൽ മെസ്സിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അർഹരായത്.
അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ് മെഡൽ ഓഫ് ഫ്രീഡം. ഹിലാരി ക്ലിന്റൺ, റാൽഫ് ലോറൻ, ജോർജ് സോറോസ്, ഡെൻസൽ വാഷിങ്ടൺ, അന്ന വിന്റോർ തുടങ്ങിയവരാണ് ഇക്കുറി ബഹുമതിക്ക് അർഹരായവരിലെ മറ്റു പ്രമുഖർ.
Next Story
Adjust Story Font
16