'മെസി ദി ബെസ്റ്റ്'; ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി മെസി, അലക്‌സിയ പുതയസ് വനിതാ താരം
അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു
പാരീസ്: ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിച്ചത് പോലെ തന്നെ ലയണൽ മെസിക്ക് 2022ലെ 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരം. കരീം ബെൻസമയെയും കിലിയൻ എബാംപെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്‌ബോളറായി സ്പാനിഷ് താരം അലക്‌സിയ പുതയസ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.
അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു.
ലോക ചാമ്പ്യന്മാർ ഫിഫ പുരസ്‌കാര വേദിയിലും അജയ്യത തെളിയിച്ചു. മൊത്തം നാല് പുരസ്‌കാരങ്ങളാണ് അർജന്റീന നേടിയത്. ഖത്തർ ലോകകപ്പിൽ, അർജന്റീനയുടെ വിജയത്തിന് ആവേശം വിതറിയ അർജന്റീന ആരാധകരാണ് ഫിഫയുടെ ബെസ്റ്റ് ഫാൻ പുരസ്‌കാരം നേടിയത്.
സ്പാനിഷ് മുന്നേറ്റ നിരക്കാരി അലക്‌സിയ പുട്ടിയസ് തുടർച്ചയായി രണ്ടാം തവണയാണ് ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്.
മികച്ച വനിതാ ഗോൾകീപ്പർ ആയി മേരി ഏർപ്‌സും പരിശീലകയായി സറീന വീഗ്മാനും പുരസ്‌കാര പട്ടികയിൽ ഇടം നേടി. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഭിന്നശേഷിക്കാരനായ മാർച്ചിൻ ഒലസ്‌കി സ്വന്തമാക്കി.
അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഓർമ്മകൾ നിറഞ്ഞ പാരീസിലെ വേദിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
Adjust Story Font
16