മത്സരം തൊണ്ണൂറ് മിനുറ്റാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓർക്കുന്നത് നന്നായിരിക്കും
യൂറോപ്പ ലീഗിൽ നിന്ന് ടീം പുറത്തായിരുന്നു
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാർക്ക് മത്സരം 90- മിനിറ്റാണെന്ന് ഓർമപ്പെടുത്തുന്നത് നന്നായിരിക്കും അതല്ലെങ്കിൽ അടുത്ത സീസണിലും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവർക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇത് ഏപ്രിൽ അവസാനമാണ് എന്നത് ശ്രദ്ധേയമാണ്, ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുരോഗതി കൈവരിച്ചിട്ടും ടീം പലപ്പോഴും പതറുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്നലെ ടോട്ടൻഹാമിനെതിരെ ലീഡ് എടുത്തിട്ടും സമനില വഴങ്ങിയത് ഇതിന് ഉദാഹരണമാണ്.
⏹ The points are shared in north London.#MUFC || #TOTMUN
— Manchester United (@ManUtd) April 27, 2023
ചില കളികളിൽ യുണൈറ്റഡ് കളി കൈവിട്ടുപോയ രീതി അവർ ഇപ്പോഴും പ്രീ സീസണിലാണ് കളിക്കുന്നതെന്ന് തോന്നി പോകും. ജേഡൻ സാഞ്ചോയെ ഇന്നലെ മത്സരത്തിൽ നിന്ന് തിരികെ വിളിച്ചത് ഒട്ടും ശരിയായ തീരുമാനമായിരുന്നില്ല. താരങ്ങളെ കൃത്യമായി ഉപയോഗിക്കാൻ പരിശീലകൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുണൈറ്റിന്റെ മറ്റൊരു മോശം മത്സരമായിരുന്നു യൂറോപ്പ ലീഗിൽ സെവിയ്യക്കെതിരായുളളത്. യൂറോപ്പ ലീഗിൽ ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടു ഗോളടിച്ച് ലീഡ് നേടിയ ടീം രണ്ട് ഓൺ ഗോൾ വഴങ്ങി സമനിലയിൽ കളി അവസനിപ്പിച്ചു. രണ്ടാം പാദത്തിൽ ഇത് യുണൈറ്റഡിനു തിരിച്ചടിയാകുകയും ടീം പുറത്താകുകയും ചെയ്തു.
⏹ The points are shared in north London.#MUFC || #TOTMUN
— Manchester United (@ManUtd) April 27, 2023
മാർക്കസ് റാഷ്‌ഫോർഡിനെയും ബ്രൂണോ ഫെർണാണ്ടസിനെയും പോലെയുള്ള മാച്ച് വിന്നർമാർ ടീമിന് ഇപ്പോഴുണ്ട്. കഴിവുള്ള കളിക്കാരും മികച്ച മാനേജരും നിറഞ്ഞ ഒരു സ്ക്വാഡാണ് നിലവിലുളളത്. മത്സരങ്ങളിൽ ആധിപത്യം പുലർത്താനും 90- മിനിറ്റും തീവ്രത നിലനിർത്താനുള്ള പ്രവണത യുണൈറ്റഡിന് ഇല്ലെങ്കിൽ അവർ പ്രീമിയർ ലീഗിലെ ആദ്യ നാലിൽ നിന്ന് പുറത്തായേക്കാം.
Adjust Story Font
16