Quantcast

എമിലിയാനൊ മാർട്ടിനസ്; അർജന്‍റീനയുടെ കാവല്‍ മാലാഖ

കോപ്പ കിരീടത്തിലേക്ക് അർജന്‍റീനയെ നയിച്ച നിർണായക ഷൂട്ടൗട്ടിലും കരുത്തായത് എമിലിയാനൊയുടെ കരങ്ങളായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Dec 2022 2:58 AM GMT

എമിലിയാനൊ മാർട്ടിനസ്; അർജന്‍റീനയുടെ കാവല്‍ മാലാഖ
X

ദോഹ: ഷൂട്ടൌട്ടിൽ എമിലിയാനൊ മാർട്ടിനസ് ഒരിക്കൽ കൂടി അർജന്‍റീനയുടെ രക്ഷകനാകുന്നതിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് കിക്കുകളും തടുത്ത് വിജയമുറപ്പിച്ചു അർജന്‍റൈന്‍ ഗോൾകീപ്പർ.കോപ്പ കിരീടത്തിലേക്ക് അർജന്‍റീനയെ നയിച്ച നിർണായക ഷൂട്ടൗട്ടിലും കരുത്തായത് എമിലിയാനൊയുടെ കരങ്ങളായിരുന്നു.

അർജന്‍റീനയുടെ രക്ഷാകരങ്ങൾ.. ക്രോസ് ബാറിന് കീഴിലെ കാവൽ മാലാഖ.. മെയ് വഴക്കത്തിന്‍റെ ആൾരൂപം.. ഡാമിയൻ എമിലിയാനൊ മാർട്ടിനസ്.. ഫ്ലാഷ് ബാക്കിൽ തുടങ്ങാം.. കോപ്പ അമേരിക്ക ഫൈനലിലേക്ക് ആൽബിസെലസ്റ്റകളെ കൈപിടിച്ച് ഉയർത്തിയ രക്ഷപ്പെടുത്തലുകൾ.. നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പ കിരീടം ചൂടിയതിന് നിമിത്തമായ നിമിഷങ്ങൾ. കൊളംബിയക്കെതിരായ സെമിയിൽ എമിയുടെ മനക്കരുത്തിനെയും മെയ് കരുത്തിനേയും ആരാധകർ വാഴ്ത്തി. ആ കഥ ആവർത്തിക്കുന്നു. ഇത്തവണ എമിക്ക് മുന്നിൽ വീണത് നെതർലൻഡ്സ്.. ആദ്യം വീണത് ഡച്ചുപടയുടെ നായകൻ വാൻഡൈക്ക് തന്നെ.. ഇടതുവശത്തേക്ക് ഒരു മുഴുനീള ഡൈവ്..

സ്റ്റീവൻ ബെർഗ്യൂസെടുത്ത പന്തിനുമേലും പറന്നിറങ്ങി എമിലിയാനൊ.. ഇത്തവണ വലതുവശത്തേക്ക്.. മാർട്ടിഞ്ഞോ... അങ്ങനെയാണ് പ്രിയപ്പെട്ടവർ എമിലിയാനൊയെ വിളിക്കുന്നത്.. 2011ൽ ആദ്യമായി എമിക്ക് ദേശീയ ടീമിലേക്ക് വിളിയെത്തി.. അന്ന് ആ കുപ്പായമിടാൻ കഴിഞ്ഞില്ല.. പിന്നെ നീണ്ട 10 വർഷത്തെ കാത്തിരിപ്പ്.. 2021ൽ ആദ്യമായി അർജന്‍റൈന്‍ ജേഴ്സിയിൽ അയാളിറങ്ങി.. 2012 മുതൽ 20 വരെ പ്രീമിയർ ലീഗിൽ ആഴ്സണലിന്‍റെ ഭാഗമായ എമിലിയാനൊ ആകെ കളിച്ചത് 15 മത്സരങ്ങൾ.. കാത്തിരിപ്പിന്‍റെ വേദന അയാൾക്ക് നന്നായി അറിയാം.. കിട്ടിയ അവസരങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.. രണ്ട് കരങ്ങളും വീശി ഗോൾ വലയ്ക്ക് മുന്നിൽ കാവൽ നിന്നു.. ഉയിർത്തെഴുന്നേറ്റവനാണ്.. കഷ്ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും അവഗണനയുടേയും ഭൂതകാലം അതിജീവിച്ച് വന്നവനാണ്... എമിലിയാനൊ മാർട്ടിനെസ് എന്ന ആറടി അഞ്ചിഞ്ചുകാരൻ പിന്നിലുള്ളപ്പോൾ ആൽബിസെലസ്റ്റകളെ തോൽപ്പിക്കാൻ എതിരാളികൾ പാടുപെടുന്നു.

TAGS :

Next Story