മോഡ്രിച്ചിന്‍റെ പെനാല്‍റ്റിയില്‍ ഫ്രാന്‍സ് വീണു; നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്ക് ജയം
നാല് കളികളില്‍ നിന്ന് ഇതുവരെ ഒരു വിജയം പോലും നേടാന്‍ ഫ്രാന്‍സിനായിട്ടില്ല.
യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന് വീണ്ടും പരാജയം. എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയാണ് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. പെനാല്‍റ്റി ഗോളിലൂടെ നായകന്‍ ലൂക്ക മോഡ്രിച്ചാണ് ക്രൊയേഷ്യക്കായി വിജയം സമ്മാനിച്ചത്. കളിയുടെ അഞ്ചാം മിനുട്ടിലായിരുന്നു ക്രൊയേഷ്യക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത നായകന്‍ ലൂക്ക് മോഡ്രിച്ചിന് പിഴച്ചില്ല. പന്ത് കൃത്യമായി വലയില്‍.
ആദ്യ മിനുട്ടില്‍ സ്വന്തമാക്കിയ ലീഡ് മത്സരത്തിലൂടനീളം ക്രൊയേഷ്യക്ക് നിലനിര്‍ത്താനായപ്പോള്‍ ഫ്രാന്‍സിന് വീണ്ടും തലകുനിച്ച് മടങ്ങാനായിരുന്നു വിധി. നാല് കളികളില്‍ നിന്ന് ഇതുവരെ ഒരു വിജയം പോലും നേടാന്‍ ഫ്രാന്‍സിനായിട്ടില്ല. രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി രണ്ട് പോയിന്‍റോടെ എ 1 ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് ഫ്രാന്‍സ്.
🇭🇷@lukamodric10 converts the PK and gives Croatia the lead against France! 🔥
— FOX Soccer (@FOXSoccer) June 13, 2022
📺: @fuboTV pic.twitter.com/3eqO6dkm0c
നാല് കളികളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. നാല് കളികളില്‍ നിന്നായി മൂന്ന് ജയവും ഒരു സമനിലയുമായി ഒന്‍പത് പോയിന്‍റുള്ള ഡെന്മാര്‍ക്ക് ആണ് ഒന്നാമത്. ഇതേ ഗ്രൂപ്പിലെത്തന്നെ മറ്റൊരു മത്സരത്തില്‍ ഡെന്മാർക്ക് ഓസ്ട്രിയയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. നാല് പോയിന്‍റ് മാത്രമുള്ള ഓസ്ട്രിയ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
ലൂക്കാ മോഡ്രിച്ച്
Adjust Story Font
16