അല്‍ബേനിയന്‍ വെല്ലുവിളി മറികടന്ന് അസൂറിപ്പട; യൂറോയില്‍ വിജയത്തുടക്കം
യൂറോയില്‍ ഇറ്റലിക്കും,സ്പെയിനിനും,സ്വിറ്റ്സർലന്‍റിനും ജയം
യൂറോ കപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോള്‍ പിറന്ന പോരാട്ടത്തില്‍ അല്‍ബേനിയന്‍ വെല്ലുവിളി മറികടന്ന് ഇറ്റലി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് കയറിയാണ് നിലവിലെ യൂറോ ചാമ്പ്യന്മാര്‍ വരവറിയിച്ചത്.
കിരീടം നിലനിർത്താനിറങ്ങിയ ഇറ്റലിയെ കളിയുടെ 22 ആം സെക്കന്റിൽ തന്നെ അൽബേനിയ ഞെട്ടിച്ചു. നെജിം ബജ്റാമിയുടെ വക അപ്രതീക്ഷിത പ്രഹരം. യൂറോ കപ്പിലെ വേഗതയേറിയ ഗോൾ പിറന്നപ്പോൾ അൽബേനിയ ഒരു ഗോളിന് മുന്നിൽ. തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. തുടർശ്രമങ്ങൾക്കൊടുവിൽ പതിനൊന്നാം മിനുറ്റിൽ തന്നെ ഇറ്റലിയുടെ മറുപടി. അലക്സാൻഡ്രോ ബസ്റ്റോണിയുടെ വക ആദ്യ ഗോൾ. സമനില ഗോൾ നേടി മിനുറ്റുകൾക്കപ്പുറം അസൂറിപ്പടയുടെ രണ്ടാം സിഗ്നൽ. പതിനാറം മിനുറ്റിൽ നിക്കോളാ ബരേല്ലയുടെ മിന്നും ഗോൾ ഇറ്റലിക്ക് ലീഡ് നേടി കൊടുത്തു. പിന്നീടങ്ങേട്ട് തകർപ്പൻ പ്രകടനമാണ് ഇറ്റലി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെ ശ്രമങ്ങൾ പാഴായതോടെ മത്സരം ഇറ്റലി സ്വന്തമാക്കി.
ഗ്രൂപ്പ് ബിയിലെ കരുത്തരുടെ പോരാട്ടത്തിൽ ക്രോയേഷ്യയെ വീഴ്ത്തി മുൻ ചാമ്പ്യന്മാരായ സ്പെയിൻ വരവറിയിച്ചു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് സ്പെയിനിന്റെ ജയം.. കളിയുടെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ കളിച്ച് സ്പെയിൻ ക്രോയേഷ്യക്ക് മേൽ സമ്പൂര്‍ണാദിപത്യം പുലർത്തി. തുടർ ആക്രമണങ്ങളുടെ ഫലമെന്നോളം കളിയുടെ 29 ആം മിനുറ്റിൽ അൽവാരോ മോറാട്ട സ്പെയിനിനായി ആദ്യ ഗോൾ നേടി..
.32ആം മിനുറ്റിൽ സ്പെയിൻ ലീഡുയർത്തി. ഫാബിയാൻ റൂയിസാണ് രണ്ടാം ഗോൾ നേടിയത്.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലാമിൻ യമാലിന്റെ തകർപ്പൻ ക്രോസ് ഡാനി കാർവഹാൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോൾ സ്പെയിനിന് മൂന്ന് ഗോളുകളുടെ മേധിവിത്വം.രണ്ടാം പകുതിയിൽ ഗോൾ വിട്ട് നിന്നതോടെ ആദ്യ മത്സരത്തിൽ സ്പെയിനിന് ആധികാരിക ജയം.
ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ ഹങ്കറിയെ വിറപ്പിച്ച് സ്വറ്റ്സർലന്റ് അകൌണ്ട് തുറന്നു.....ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ് പടയുടെ ജയം.സ്വിസ്റ്റർലന്റിനായി ക്വാഡോ ദുവയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം സ്വിറ്റ്സർലന്റ് വീണ്ടും ലീഡ് ഉയർത്തി. പെനാൽറ്റി ബോക്സിന് പുറത്ത് ലഭിച്ച പന്ത് മൈക്കിൾ എബിഷർ മാസ്മരിക കിക്കിലുടെ വലയിലെത്തിച്ചു. കളിയുടെ 66 ആം മിനുറ്റിൽ തിരിച്ചടിച്ച് ഹങ്കറി തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം ബ്രീൽ എംന്പോളോ സ്വിറ്റസർലന്റിന്റെ മൂന്നാം ഗോൾ നേടി മത്സരം സ്വന്തമാക്കുകയായിരുന്നു.....
Adjust Story Font
16