നെയ്മറിന്റെ ആദ്യ മത്സരം വൈകും; സെപ്തംബർ പകുതി വരെ വിശ്രമം
പിഎസ്ജിയിൽ നിന്നേറ്റ പരിക്കിൽ നിന്നും പൂർണ മോചനം ലഭിക്കാൻ നെയ്മറിന് ഒരു മാസം കൂടി വിശ്രമം വേണം.
സൗദിയിലെത്തിയ സൂപ്പർ താരം നെയ്മറിനു നേരത്തെയുള്ള പരിക്കിനെ തുടർന്ന് ഒരു മാസത്തെ വിശ്രമം വേണ്ടിവരും. സെപ്തംബർ പകുതിയോടെ മാത്രമേ നെയ്മർ കളിക്കാനിറങ്ങൂ എന്ന് ഹിലാൽ പരിശീലകൻ ജോർഗെ ജീസസ് പറഞ്ഞു. ഉജ്ജ്വലമായ സ്വീകരണമാണ് നെയ്മറിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
സൗദിയിൽ ഒരു താരത്തിന് ഇതുവരെ ലഭിച്ചതിൽ വെച്ചേറ്റവും വലിയ സ്വീകരണം. സൗദിയിൽ ഏറ്റവും കൂടുതൽ ആരാധാകരളുള ഹിലാൽ ക്ലബ്ബിലേക്ക് നെയ്മറെത്തിയതോടെ അറുപതിനായിരത്തോളം പേരാണ് പ്രസന്റേഷൻ കാണാനെത്തിയത്. നെയ്മറിന് മുൻപ് ഹിലാലിലെത്തിയ മാൽകോമും കഴിഞ്ഞ ദിവസം അണി ചേർന്ന മൊറോക്കോ ഗോളി ബോണോയും ഇന്നലെ കാണികളെ അഭിസംബോധന ചെയ്തു.
ഈ മാസം 24 ന് നെയ്മർ ആദ്യ കളിക്കിറങ്ങുമെന്നായിരുന്നു ഹിലാൽ അറിയിച്ചത്. എന്നാൽ പിഎസ്ജിയിൽ നിന്നേറ്റ പരിക്കിൽ നിന്നും പൂർണ മോചനം ലഭിക്കാൻ നെയ്മറിന് ഒരു മാസം കൂടി വിശ്രമം വേണം. സെപ്തംബർ പാതിയോടെ താരത്തിന് കളിക്കിറങ്ങാനാകുമെന്ന് കോച്ച് അറിയിച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയി ബ്രസീലിനു വേണ്ടിയും താരം തൽക്കാലം ഇറങ്ങില്ല.
Adjust Story Font
16