Quantcast

ഇടിക്കൂട്ടിൽനിന്ന് വീണ്ടും സ്വർണം, പൊന്നായി നിഖാത് സരീൻ; നാലിലേക്ക് കുതിച്ച് ഇന്ത്യ

ഇന്ത്യൻ സ്വർണവേട്ട 17 ആയി; മെഡൽപട്ടികയിൽ നാലാം സ്ഥാനത്ത്

MediaOne Logo

Web Desk

  • Published:

    7 Aug 2022 3:05 PM GMT

ഇടിക്കൂട്ടിൽനിന്ന് വീണ്ടും സ്വർണം, പൊന്നായി നിഖാത് സരീൻ; നാലിലേക്ക് കുതിച്ച് ഇന്ത്യ
X

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കൊയ്ത്തുമായി ബോക്‌സർമാർ. വനിതാ വിഭാഗത്തിൽ നിഖാത് സരീനാണ് പത്താം ദിവസം ഇടിക്കൂട്ടിൽനിന്ന് മൂന്നാമത്തെ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 17 ആയി. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.

50 കിലോയിൽ നോർത്തേൺ അയർലൻഡിന്റെ വെറ്ററൻ താരം കാർലി മക്ക്‌നൗളിനെയാണ് നിഖാത് മലർത്തിയടിച്ചത്. നേരത്തെ, നീതു ഗംഗസ്, അമിത് പങ്കൽ എന്നിവരും ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് നീതുവിന്റെ മെഡൽനേട്ടം. പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ അമിത് പങ്കലും സ്വർണം പിടിച്ചെടുത്തു.

നേരത്തെ, ട്രിപ്പിൾ ജംപിൽ സ്വർണ, വെള്ളി മെഡൽ നേട്ടത്തിലൂടെ മലയാളികൾ അഭിമാനമായിരുന്നു. എൽദോസ് പോൾ സ്വർണം നേടി ചരിത്രം കുറിച്ചപ്പോൾ അബ്ദുല്ല അബൂബക്കർ വെള്ളിയും സ്വന്തമാക്കി അഭിമാനം കാത്തു. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വർണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ മീറ്റർ ദൂരമാണ് ചാടിയത്.

Summary: Nikhat Zareen adds third boxing gold after Nitu Ghanghas and Amit Panghal in Birmingham Commonwealth Games 2022

TAGS :

Next Story