ഫിലിപ്പൈൻസ് 9 റൺസിന് ഓൾ ഔട്ട്! നാല് ബോളിൽ കളിപിടിച്ച് തായ്‌ലാന്‍ഡ്
രണ്ട് റണ്‍സാണ് ഫിലിപ്പൈന്‍സ് ടോപ് സ്കോററുടെ സംഭാവന
രണ്ട് ദിവസം മുമ്പ് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ നടന്നൊരു ക്രിക്കറ്റ് മത്സരമാണിപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ നിറയെ. ടൂർണമെന്റിൽ ഫിലിപ്പൈൻസ് വുമൺസ് ടീമും തായ്‌ലന്റ് വുമൺസ് ടീമും എറ്റുമുട്ടിയ മത്സരം ഒരു വന്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് കൂടി ചരിത്രത്തില്‍ രേഖപ്പെടുത്തി.
മത്സരത്തില്‍ ആകെ പിറന്നത് 19 റൺസാണ്. ആദ്യം ബാറ്റ് ചെയ്ത ഫിലിപ്പൈൻസ് ഓൾ ഔട്ടായത് ഒമ്പത് റണ്‍സിന്. ഇത്രയും റൺസ് എടുക്കാൻ ഫിലിപ്പൈൻസ് എടുത്തത് 11 ഓവറാണ്. രണ്ട് റണ്‍സാണ് ഫിലിപ്പൈന്‍സ് ടോപ് സ്കോററുടെ സംഭാവന. മറുപടി ബാറ്റിങ്ങിൽ വെറും നാല് പന്തിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ തായ്‌ലന്റ് കളി ജയിച്ചു.
വുമൺസ് ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതിലും നാണംകെട്ട തോൽവികൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും ചെറിയ സ്‌കോറിന് മുമ്പ് ഓള്‍ ഔട്ടായ ടീം മാലിദ്വീപാണ്. ബംഗ്ലാദേശിനോട് ആറ് റൺസിനാണ് മാലിദ്വീപ് ഓൾ ഔട്ടായത്. മറ്റൊരിക്കൽ നേപ്പാളിനെതിരെ മാലിദ്വീപ് എട്ട് റൺസിനും കൂടാരം കയറിയിട്ടുണ്ട്.
Adjust Story Font
16