Quantcast

സിന്ധുവും വീണു; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശയുടെ ദിനം

നേരത്തേ ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ ഞെട്ടിക്കുന്ന തോൽവിയുമായി പുറത്തായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-08-02 04:00:55.0

Published:

1 Aug 2024 6:45 PM GMT

സിന്ധുവും വീണു; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശയുടെ ദിനം
X

പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ബാഡ്മിന്റൺ സിംഗിൾസിൽ പ്രീക്വാർട്ടറിൽ തോറ്റ് പുറത്ത്. ചൈനയുടെ ഹേ ബിങ് ജിയോവോയോട് തോറ്റാണ് സിന്ധു പുറത്തായത്. സ്‌കോർ 19-21, 14-21. ഒളിമ്പിക്‌സിൽ രണ്ട് തവണ വെങ്കലം ചൂടിയിട്ടുള്ള സിന്ധുവിന്റെ പരാജയം ആരാധകരെ ഏറെ നിരാശയിലാഴ്ത്തി.

നേരത്തേ ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ ഞെട്ടിക്കുന്ന തോൽവിയുമായി പുറത്തായിരുന്നു. മലേഷ്യൻ സഖ്യമായ ആരോൺ ചിയ, സോവൂയിക് എന്നിവരോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. സ്‌കോർ. 21-13, 14-21, 16-21

മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

TAGS :

Next Story