ഇന്ന് ഞങ്ങൾ രണ്ടല്ല, ഒന്നാണ്- മുംബൈക്ക് പിന്തുണയുമായി ബാഗ്ലൂരിന്റെ ലോഗോയുടെ പശ്ചാത്തല നിറം നീലയാക്കി
ഈ മത്സരം മുംബൈ ജയിക്കേണ്ടത് മുംബൈക്കാൾ ആവശ്യം ബാംഗ്ലൂരിനാണ്.
ഐപിഎല്ലിൽ ഇന്ന് മത്സരം മുംബൈയും ഡൽഹിയും തമ്മിലാണെങ്കിലും മുംബൈയെക്കാളും നെഞ്ചിടിപ്പ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനായിരിക്കും. ഇന്ന് ഡൽഹി ജയിച്ചാൽ ഡൽഹി പ്ലേ ഓഫ് കളിക്കും. അഥവാ മുംബൈ ജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് ടിക്കറ്റെടുക്കും. മുംബൈക്കാണെങ്കിൽ മികച്ച വിജയം ചിലപ്പോൾ ലീഗിൽ അവസാന സ്ഥാനക്കാർ എന്ന സ്ഥാനപ്പേര് മായിക്കുമെന്നത് ഒഴിവാക്കിയാൽ ഈ മത്സരത്തിലൂടെ മറ്റു നേട്ടങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ ഈ മത്സരം മുംബൈ ജയിക്കേണ്ടത് മുംബൈക്കാൾ ആവശ്യം ബാംഗ്ലൂരിനാണ്.
ബാംഗ്ലൂർ ആരാധകരെല്ലാം ഈ മത്സരത്തിൽ പിന്തുണക്കുന്നത് ഉറപ്പായും മുംബൈ ഇന്ത്യൻസിനെയായിരിക്കും. ഇപ്പോൾ മുംബൈക്ക് പിന്തുണയുമായി ഡൽഹി-മുംബൈ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ ലോഗോയുടെ പശ്ചാത്തല നിറം കാലങ്ങളായുള്ള ചുവപ്പിൽ നിന്ന് മാറി മുംബൈയുടെ നിറമായ നീലയിലേക്ക് മാറ്റിയിരിക്കുകയാണ്. #REDTURNSBLUE (ചുവപ്പ് നീലയാകുന്നു) എന്ന ഹാഷ് ടാഗോട് കൂടിയാണ് പുതിയ ലോഗോ വന്നിരിക്കുന്നത്.
നേരത്തെ ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ ബാഗ്ലൂർ താരങ്ങൾക്ക് പരസ്യമായി തന്നെ മുംബൈക്ക് പിന്തുണ നൽകുമെന്ന് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്‌ലിയും അറിയിച്ചിരുന്നു.
'അടുത്ത രണ്ട് ദിവസത്തേക്ക് ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിന് ചുറ്റും നീല തൊപ്പികൾ ഒഴുകും. രോഹിത്ത് നന്നായി കളിക്കാൻ ഞാൻ അവനെ പിന്തുണക്കും' - എന്നാണ് ഡുപ്ലെസിസ് അന്ന് പറഞ്ഞത്.
'21ന് മുംബൈ ഇന്ത്യൻസിന് പിന്തുണക്കാൻ 25 പേർ കൂടി അധികമുണ്ടാകുമെന്ന് ഞാൻ കരുതുന്നു,'' എന്നാണ് ഫാഫിനോട് സംസാരിക്കവെ കോഹ്ലി പറഞ്ഞുത്.
ഇന്ന് രാത്രി 7.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
Summary: RCB Change Profile Pic On Social Media In Support Of Mumbai Indians
Adjust Story Font
16