സഞ്ജു ഇന്‍; ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. എസ്.ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് ഏറെ വെല്ലുവിളിയായിരുന്ന ഋഷബ് പന്തും ടീമില്‍ ഇടം നേടിയപ്പോള്‍ മറ്റൊരു പ്രധാന താരമായിരുന്ന കെ.എല്‍ രാഹുല്‍ തഴയപ്പെട്ടു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാളായിരിക്കും ടീമില്‍ ഓപ്പണറുടെ ഓപ്പണറുടെ റോളിലെത്തുക. വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവുമാണ് മിഡില്‍ ഓര്‍ഡറില്‍. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് സ്പിന്നര്‍മാരായി ടീമില്‍ ഇടംപിടിച്ചത്. ചഹല്‍ ഇതാദ്യമായാണ് ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബോളിങ് ഡിപ്പാര്‍ട്ട് മെന്‍റില്‍ മുഹമ്മദ് സിറാജ് അര്‍ഷദീപ് സിങ് എന്നിവരാണുള്ളത്. ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമദ്, ആവേശ് ഖാൻ തുടങ്ങിവരാണ് ടീമിലെ റിസര്‍വ് ബെഞ്ചിലുള്ളത്.
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ
രോഹിത് ശർമ(C) , യശ്വസി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ,ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, അർഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, റിസര്‍വ് ബെഞ്ച്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമദ്, ആവേശ് ഖാൻ
Adjust Story Font
16