Quantcast

'ഷമി ഇപ്പോൾ തന്നെ ആസ്‌ത്രേലിയയിലേക്ക് വിമാനം കയറണം'- സൗരവ് ഗാംഗുലി

രഞ്ജിയിലെ മിന്നും പ്രകടനത്തോടെ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കിയ ഷമിയെ ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-11-17 09:01:57.0

Published:

17 Nov 2024 8:49 AM GMT

ഷമി ഇപ്പോൾ തന്നെ ആസ്‌ത്രേലിയയിലേക്ക് വിമാനം കയറണം- സൗരവ് ഗാംഗുലി
X

നീണ്ട ഒരു വർഷക്കാലത്തിന് ശേഷം പരിക്കിൽ നിന്ന് മോചിതനായി മൈതാനത്തേക്ക് തിരികെയെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ നിർബന്ധമായും ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് സൗരവ് ഗാംഗുലി. മുശ്താഖ് അലി ട്രോഫി കളിക്കാൻ നിൽക്കേണ്ടതില്ലെനന്നും ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

''ഷമി മുശ്താഖ് അലി ട്രോഫി കളിക്കാനായി ഇന്ത്യയിൽ നിൽക്കരുത്. ഉടൻ ആസ്‌ത്രേലിയയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരണം. നെറ്റ്‌സിൽ പരിശീലനം നടത്തണം. പെർത്തിൽ ആദ്യ ടെസ്റ്റ് കളിക്കാനായില്ലെങ്കിലും അടുത്ത മത്സരങ്ങൾക്ക് ഒരുങ്ങാൻ ഇത് ഉപകരിക്കും''- ഗാംഗുലി പറഞ്ഞു.

പരിക്കില്‍ നിന്ന് മോചിതനായുള്ള തന്‍റെ തിരിച്ച്വരവ് ഗംഭീരമാക്കിയ ഷമി രഞ്ജി ട്രോഫിയില്‍ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിനെതിരെ ബംഗാളിനായി രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം കൊയ്തത്. ഇതോടെ ആസ്‌ത്രേലിയന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് താരത്തെ പരിഗണിച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മധ്യപ്രദേശിനെതിരെ ബംഗാൾ കുറിച്ച 11 റൺസ് ജയത്തിൽ ബാറ്റ് കൊണ്ടും ഷമി സംഭാവന നൽകിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 36 പന്തിൽ താരം 37 റൺസടിച്ചെടുത്തു. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് 326 റൺസിന് പുറത്താവുകയായിരുന്നു.

ഏകദിന ലോകകപ്പിന് ശേഷം കാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഏറെ കാലമായി വിശ്രമത്തിലായിരുന്നു. നേരത്തേ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ താരം തിരിച്ചെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അന്ന് താരം ഫിറ്റായിരുന്നില്ല. ഇന്ത്യയിൽ വച്ചരങ്ങേറിയ ഏകദിന ലോകകപ്പിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു ഷമി.

TAGS :

Next Story