ശ്രീലങ്ക വഴിമുടക്കുമോ ? ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മോഹങ്ങള്‍ തുലാസില്‍
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഒരു വിജയം മതിയെന്നിരിക്കെയാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്, ഇതോടെ ഇന്ത്യയുടെ പോയന്റ് ശരാശരി താഴേക്ക് പോയി
TEAM INDIA
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഓസീസിനോട് തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കാര്യങ്ങൾ ഒരൽപ്പം സങ്കീർണമായിരിക്കുകയാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഒരു വിജയം മതിയെന്നിരിക്കെയാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ പോയന്റ് ശരാശരി താഴേക്ക് പോയി. നേരത്തേ 64.06 ആയിരുന്നു ഇന്ത്യയുടെ പോയിന്‍റ് ശരാശരി. ഇപ്പോളത് 60.29 ആയി.
അഹ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടാൽ ഇന്ത്യക്ക് ന്യൂസിലന്റ്- ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ ഫലം കാത്തിരിക്കേണ്ടി വരും. പരമ്പര ശ്രീലങ്ക തൂത്തുവാരിയാൽ ഇന്ത്യയെ പിന്തള്ളി അവർ സെമിയിൽ പ്രവേശിക്കും. ശ്രീലങ്കക്ക് ഇപ്പോൾ 53.33 പോയിന്റ് ശരാശരിയുണ്ട്. എന്നാൽ അഹ്മദാബാദ് ടെസ്റ്റിൽ വിജയിച്ചാൽ ഇന്ത്യക്ക് നേരിട്ട് ഫൈനലിൽ പ്രവേശിക്കാം.
ആസ്‌ട്രേലിയ നേരത്തേ തന്നെ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഓസീസിന് 68.52 പോയിന്റ് ശരാശരിയാണുള്ളത്. നേരത്തേ തന്നെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കങ്കാരുക്കൾക്ക് ഫൈനലിൽ പ്രവേശിക്കാൻ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഒരു ജയമോ പരമ്പര സമനിലയിലെത്തിക്കുകയോ ചെയ്താൽ മതിയായിരുന്നു.
Adjust Story Font
16