പി.എസ്.ജിക്ക് അത്ലറ്റിക്കോ ഷോക്ക്; ഇന്ററിന് മുന്നിൽ വീണ് പീരങ്കിപ്പട
സെര്‍വേന സ്വസ്ദയെ അഞ്ചടിയിൽ വീഴ്ത്തി ബാഴ്സ
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് തോൽവി. പി.എസ്.ജിയെ അത്ലറ്റിക്കോ തകർത്തപ്പോൾ ഇന്റര്മിലാന് മുന്നില്‍ ആഴ്സണല്‍ വീണു. മറ്റു പ്രധാന മത്സരങ്ങളിൽ ബയേൺ ബെൻഫിക്കയെ തകർത്തപ്പോൾ സെര്‍വേന സ്വസ്ദയെ ബാഴ്സ അഞ്ചടിയിൽ വീഴ്ത്തി.
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ പിറന്ന ഗോളിലാണ് അത്ലറ്റിക്കോ പി.എസ്.ജിയുടെ ഹോം ഗ്രൌണ്ടില് ത്രില്ലർ ജയം പിടിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം കണ്ടെത്തിയ മത്സരം സമനിലയിലേക്ക് എന്ന ചോദിച്ച ഘട്ടത്തിലാണ് കളിയവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ എയ്ഞ്ചൽ കൊറെയ അത്ലറ്റിക്കോക്ക് മിന്നും ജയം സമ്മാനിച്ചത്. നിഹ്വൽ മൊളീനയാണ് അത്ലറ്റിക്കോയുടെ മറ്റൊരു സ്കോറർ. വാറൻ എമിറെയാണ് പി.എസ്.ജിക്കായി വലകുലുക്കിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹകാൻ കൽഹനോഹ്ലു നേടിയ ഏക ഗോളിലാണ് ഇന്റർ ആഴ്സലിനെ വീഴ്ത്തിയത്. കളിയിലും കണക്കിലും ഗണ്ണേഴ്സായിരുന്നു മുന്നിലെങ്കിലും ഇന്റർ വല തുളഞ്ഞില്ല.
റോബർട്ട് ലെവന്റോവ്സ്കിയുടെ ഇരട്ട ഗോൾമികവിലായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. റഫീന്യ, ഇനിഗോ മാർട്ടിനസ്, ഫെർമിൻ ലോപസ് എന്നിവരാണ് മറ്റു സ്കോറർമാർ. രണ്ടാം പകുതിയിൽ ജമാൽ മുസിയാല നേടിയ ഏക ഗോളിനാണ് ബയേൺ ബെൻഫിക്കയെ തകർത്തത്.
Adjust Story Font
16