കാൽ നൂറ്റാണ്ടിനിടെ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ക്രിക്കറ്ററായി കോഹ്ലി
കായിക ലോകത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്ത താരം ഒരു ഫുട്ബോള്‍ ഇതിഹാസമാണ്
ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് സൂപ്പർ താരം വിരാട് കോഹ്ലി. ക്രിക്കറ്റിലെ പല റെക്കോർഡുകളും സ്വന്തമായുള്ള ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ഐതിഹാസിക നേട്ടങ്ങളെ പലതും പിന്തുടർന്ന് പഴങ്കഥയാക്കുകയാണ് താരം. കഴിഞ്ഞ ലോകകപ്പിലാണ് സച്ചിന്റെ സെഞ്ചുറി റെക്കോർഡ് വിരാട് പഴങ്കഥയാക്കിയത്. ഇപ്പോഴിതാ സ്വപ്‌ന തുല്യമായ മറ്റൊരു നേട്ടം കോഹ്ലിയെ തേടിയെത്തിയിരിക്കുന്നു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത താരമെന്ന വലിയ നേട്ടമാണ് കോഹ്‍ലിയെ തേടിയെത്തിയത്. ഈ നേട്ടത്തിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്തള്ളിയാണ് കോഹ്‍ലിയുടെ കുതിപ്പ്.
ഇന്നാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടേയും സംഭവങ്ങളുടേയും പട്ടിക പുറത്ത് വിട്ടത്. കോഹ്‍ലിയെ കൂടാതെ സച്ചിന്‍ , എം.എസ് ധോണി, രോഹിത് ശര്‍മ എന്നിവരൊക്കെ പട്ടികയിലുണ്ട്.
എന്നാല്‍ 2023 ല്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട താരങ്ങളുടെ പട്ടികയില്‍ കോഹ്‍ലിയില്ല. ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഈ പട്ടികയില്‍ ഒന്നാമന്‍. രചിന്‍ രവീന്ദ്ര, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവരെല്ലാം ഈ പട്ടികയിലുണ്ട്.
അതേ സമയം കായിക ലോകത്ത് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ താരം കോഹ്‍ലിയല്ല. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കായിക ലോകത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്ത താരം.
Adjust Story Font
16