ഒരുമിച്ച് പന്തു തട്ടുന്ന പെലെയും മറഡോണയും; വൈറലായി അപൂര്‍വ ദൃശ്യങ്ങള്‍
മറഡോണക്കൊപ്പം ഒരുമിച്ച് പന്ത് തട്ടുന്ന പെലെയുടെ ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
ഫുട്ബോൾ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ഇതിഹാസങ്ങളാണ് പെലെയും മറഡോണയും. 2020 ലാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മറഡോണ ലോകത്തോട് വിടപറഞ്ഞത്. രണ്ട് വർഷങ്ങൾക്കിപ്പുറം പെലെയും വിടപറയുമ്പോൾ ഫുട്‌ബോൾ ലോകത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പെലെയുടെ മരണത്തിന് പിറകെ, മറഡോണക്കൊപ്പം ഒരുമിച്ച് പന്ത് തട്ടുന്ന താരത്തിന്‍റെ പഴയൊരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. എന്നാല്‍ മൈതാനത്തല്ല ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഒരുമിച്ച് പന്ത് തട്ടിയത്. ഒരു ടി.വി ഷോയാണ് ഇരുതാരങ്ങളും ഒരുമിച്ച് പന്ത് തട്ടുന്ന അപൂര്‍വ കാഴ്ചക്ക് വേദിയായത്. ഏറെ നേരം പന്ത് ഹെഡ് ചെയ്ത് കൊണ്ടിരിക്കുന്ന താരങ്ങളുടെ അപൂര്‍വ ദൃശ്യങ്ങള്‍ നിരവധി പേരാണ് പങ്കുവച്ചത്.
ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാന്റോസിലാണ് താരത്തിന്റെ സംസ്കാരം നടക്കുക. ബ്രസീൽ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. ഇവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. അതിനു ശേഷം സാന്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും
Adjust Story Font
16