പി.കെ ശശിയുടെ സസ്പെന്ഷന്: പിന്തുണച്ച നേതാക്കള്‍ക്കേറ്റ വലിയ തിരിച്ചടി
സി.പി.എമ്മിന്റെ സംഘടനാ സംവിധാനം വിലയിരുത്തുമ്പോള്‍ കടുത്ത നടപടി തന്നെയാണ് പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ കരുത്തുമായിരുന്ന പി.കെ ശശിക്ക് നേരിടേണ്ടി വന്നത്.