'അൽപം കരുതൽ കൂടിപ്പോയി'; പരിശീലകന്‍റെ വാക്കുകള്‍ തെറ്റിദ്ധരിച്ച് ആപ്പിള്‍ വാച്ച്; ജിമ്മിലേക്ക് ഓടിയെത്തിയത് പൊലീസ് സംഘം
35 ഓളം പൊലീസുകാർ ജിമ്മിലെത്തിയപ്പോൾ പരിശീലകനും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു
സിഡ്‌നി: ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ചതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ അടുത്തിടെ വന്നിരുന്നു. അപകടത്തിൽ പെട്ട പലരുടെയും ജീവൻ തിരിച്ചുകൊണ്ടുവന്നത് ആപ്പിൾ വാച്ചിന്റെ സമയോചിതമായ ഇടപെടലിലൂടെയായിരുന്നു. എന്നാലിതാ ആപ്പിൾ വാച്ചിന്റെ 'ശ്രദ്ധക്കൂടുതൽ' ജിമ്മിലെ പരിശീലകന് വിനയായി.
ആസ്‌ട്രേലിയയിലാണ് സംഭവം. സിഡ്‌നിയിലെ ഒരു ജിം പരിശീലന കേന്ദ്രത്തിൽ വൻ സന്നാഹങ്ങളുമായി പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നിലെ കാരണം അന്വേഷിച്ചപ്പോഴാണ് ആപ്പിള്‍ വാച്ചിന്‍റെ പങ്ക് തിരിച്ചറിയുന്നത്. പരിശീലകന്റെ കൈയിലെ സീരിയസ് 7 ആപ്പിൾ വാച്ചിൽ 'സിരി' പ്രവർത്തിക്കുന്നുണ്ടായിരുന്നു.
പരിശീലകനായ അലീൻ ജിമ്മിലെത്തിയവരെ പരിശീലിപ്പിക്കുമ്പോൾ '1-1-2 കോമ്പിനേഷൻ' എന്നും 'ഗുഡ് ഷോട്ട്' എന്നു പറയുകയും ചെയ്തു. ആത്മഹത്യയാണെന്ന് കരുതി ആപ്പിൾ വാച്ച് പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. സന്ദേശം കിട്ടിയതോടെ പൊലീസ് ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമായി ജിമ്മിലേക്ക് പാഞ്ഞെത്തുകയായിരുന്നു. 35 ഓളം പൊലീസുകാർ ജിമ്മിലെത്തിയപ്പോൾ പരിശീലകനും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു.
ഫോൺ സന്ദേശം ലഭിച്ചിട്ടാണ് വന്നതെന്ന് പൊലീസുകാർ അറിയിക്കുകയും ചെയ്തു.എന്നാല്‍ താൻ ആരെയും ഫോൺ ചെയ്തില്ലെന്ന് പരിശീലകനും അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തന്റെ ആപ്പിൾ വാച്ചിൽ നിന്ന് സന്ദേശം പോയ കാര്യം തിരിച്ചറിയുന്നത്. പൊലീസിന് മാത്രമല്ല, ഒരു പ്രാദേശിക ആംബുലൻസ് ഡ്രൈവർക്ക് വരെ ഫോണിൽ നിന്ന് വോയ്‌സ് മെയിൽ പോയിരുന്നെന്നും കണ്ടെത്തി.
Adjust Story Font
16