ഈ ആപ്പുകൾ ഫോണിലുണ്ടോ? നിങ്ങൾ ഏതു സമയവും തട്ടിപ്പിനിരയാകാം!
ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ പേരു മാറി ഐക്കൺ മറഞ്ഞ് ഡിവൈസിൽ മറഞ്ഞിരിക്കും
മാൽവെയറുകൾ ഉൾക്കൊള്ളുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ ഗൂഗ്ൾ പ്ലേ സ്റ്റോറിന് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളത്. എന്നാൽ സുരക്ഷാ സംവിധാനങ്ങളൊക്കെ മറികടന്ന് തട്ടിപ്പുകാർ വിവിധ മാർഗങ്ങളിലൂടെ മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ പ്ലേ സ്റ്റോറിൽ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്നതായി സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയായ ബിറ്റ്ഡിഫൻഡർ പറയുന്നു. ഇതിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു.
ഉപയോക്താക്കളെ കബളിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന 35 മാൽവെയർ ആപ്പുകളാണ് ബിറ്റ്ഡിഫൻഡർ കണ്ടെത്തിയിട്ടുള്ളത്. ഒരിക്കൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ അതിന്റെ പേരു മാറി ആപ്പിന്റെ ഐക്കൺ മറഞ്ഞ് ഡിവൈസിൽ ഒളിച്ചിരിക്കുന്നതാണ് രീതി. ആപ്പ് വഴി പരസ്യങ്ങൾ നൽകി വരുമാനം ഉണ്ടാക്കുകയാണ് ഡെവലപ്പർമാരുടെ ലക്ഷ്യം. അവരുടെ സ്വന്തം ചട്ടക്കൂടിൽ ഡെവലപ്പർമാർ പരസ്യം നൽകുന്നു എന്നതാണ് ഏറ്റവും അപകടകരം. ആൻഡ്രോയിഡ് വാഗ്ദാനം ചെയ്യുന്ന സുരക്ഷ മറികടന്നാണിത്.
25 ആപ്പുകളുടെ പട്ടിക താഴെ
Walls light - Wallpapers Pack
Big Emoji - Keyboard
Grad Wallpapers - 3D Backdrops
Engine Wallpapers - Live & 3D
Stock Wallpapers - 4K & HD
EffectMania - Photo Editor
Art Filter - Deep Photoeffect
Fast Emoji Keyboard
Create Sticker for Whatsapp
Math Solver - Camera Helper
Photopix Effects - Art Filter
Led Theme - Colorful Keyboard
Keyboard - Fun Emoji, Sticker
Smart Wifi
My GPS Location
Image Warp Camera
Art Girls Wallpaper HD
Cat Simulator
Smart QR Creator
Colorize Old Photo
GPS Location Finder
Girls Art Wallpaper
Smart QR Scanner
GPS Location Maps
Volume Control
Secret Horoscope
Smart GPS Location
Animated Sticker Master
Personality Charging Show
Sleep Sounds
QR Creator
Media Volume Slider
Secret Astrology
Colorize Photos
Phi 4K Wallpaper - Anime HD
മുകളിലുള്ള ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഹാൻഡ്‌സെറ്റിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി ഡിലീറ്റ് ചെയ്യുക. ആപ്ലിക്കേഷനുകൾ അവയുടെ പേരുകളും ഐക്കണുകളും മാറ്റാൻ സാധ്യതയുണ്ട്. ഇതിനാൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
ഡെവലപ്പറുടെ പേര് സൂക്ഷ്മമായി പരിശോധിച്ച ശേഷം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, ഒറിജനൽ ഡെവലപ്പറുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് റിവ്യൂ പരിശോധിക്കുക, ഗൂഗ്ൾ പ്ലേ സ്റ്റോർ (ആൻഡ്രോയിഡ്), ആപ്പിൾ ആപ്പ് സ്റ്റോർ (ഐ ഫോൺ) എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്നു മാത്രം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് റേറ്റിങ് പരിശോധിക്കുക തുടങ്ങിയവയാണ് തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങൾ.
Adjust Story Font
16