ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് തടയിടാൻ നിയമനിർമാണവുമായി യൂറോപ്യൻ യൂണിയൻ
നിർമിത ബുദ്ധിയുടെ ഉപയോഗിത്തിന് സമഗ്ര മാർഗനിർദേശവും വ്യവസ്ഥകളും കൊണ്ടുവരുന്ന ആദ്യ രാജ്യാന്തര കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ
മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ചൂണ്ടികാട്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ നിയമനിർമാണവുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും ഒരാഴ്ചക്കിടെ 37 മണിക്കൂർ ചർച്ച നടത്തായാണ് നിർമിത ബുദ്ധിക്കെതിരെ കർശന നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ അടുത്ത വർഷം ഇത് യൂറോപ്യൻ പാർലമെന്റിൽ വോട്ടിനിട്ട് അംഗീകാരം നേടേണ്ടതുണ്ട്.
ഈ നിയമത്തിനെതിരെ എ.ഐ കമ്പനികൾ ലോബീയിങ് നടത്തുന്നത് കൊണ്ട് അടച്ചിട്ട മുറിലാണ് ചർച്ച നടന്നത്. നിയമലംഘനത്തിന് 3.8 കോടി ഡോളർ (ഏകദേശം 317 കോടി രൂപ) വരെയോ അല്ലെങ്കിൽ കമ്പനിയുടെ ആഗോള വിറ്റുവരുവിന്റെ ഏഴു ശതമാനമോ പിഴ ചുമത്താനുള്ള സാധ്യതയുണ്ട്. നിയമത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ലെങ്കിലും 2025നു മുമ്പ് നിയമം നിലവിൽ വരുമെന്നാണ് സൂചന.നിർമിത ബുദ്ധിയുടെ ഉപയോഗിത്തിന് സമഗ്ര മാർഗനിർദേശവും വ്യവസ്ഥകളും കൊണ്ടുവരുന്ന ആദ്യ രാജ്യാന്തര കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.
മനുഷ്യനെ പോലെ ആശങ്ങളും ചിത്രങ്ങളും പാട്ടുകളും നിർമിക്കാനുള്ള കഴിവ് ആദ്യം അമ്പരപ്പിക്കുകയും പ്രതീക്ഷ പകരുകയും ചെയ്‌തെങ്കിലും തൊഴിൽ, സ്വകാര്യത, പകർപ്പവകാശ സംരക്ഷണം തുടങ്ങിയവക്ക് വെല്ലുവിളിയാകുമെന്നും ഭാവിയിൽ മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നിൽകപ്പെട്ടതോടെയാണ് തീരുമാനം. യു.എസ് യുകെ ചൈന, ജി7 കൂട്ടായ്മ തുടങ്ങിയവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാൻ ആലോചിച്ചിരുന്നെങ്കിലും യൂറോപ്യൻ യൂണിയനാണ് നിയമനിർമാണത്തിന് തുനിഞ്ഞത്.
Adjust Story Font
16