കുറഞ്ഞവിലയ്ക്ക് ഐഫോൺ സ്വന്തമാക്കണോ ? ബിഗ് ബില്യൻ ഡേയ്സിലേക്ക് വരൂ...
ഈ മാസം 23നാണ് ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്സ് ആരംഭിക്കുന്നത്
ആപ്പിൾ ആരാധകരേ നിങ്ങൾക്കൊരു സന്തോഷവാർത്ത. തുച്ഛമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനിതാ പുതിയ അവസരം. ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിനു പിന്നാലെ മുൻ സീരീസുകളുടെ മെഗാ ഡിസ്‌കൗണ്ട് മേളയുമായി എത്തുകയാണ് ഫ്ളിപ്കാർട്ട്. ഈ വർഷത്തെ ബിഗ് ബില്യൻ ഡേയ്സ് സെയിലിലാണ് ഐഫോൺ ഞെട്ടിപ്പിക്കുന്ന വിലയ്ക്ക് ലഭ്യമാക്കുന്നത്.
ഈ മാസം 23നാണ് ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്സ് ആരംഭിക്കുന്നത്. മെഗാ സെയിലിൽ ഐഫോൺ 11, 12 മിനി, 13 സീരീസുകളാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഐഫോൺ 11ന് 29,990ഉം ഐഫോൺ 12ന് 39,990ഉം രൂപയായിരിക്കും വില. ഐഫോൺ 13 49,999 രൂപയ്ക്കും ലഭിക്കും. ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് ഇനിയും കുറഞ്ഞ വിലയ്ക്ക് ഫോൺ സ്വന്തമാക്കാനാകും. ഐ.സി.ഐ.സി.ഐ, ആക്സിസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുള്ളവർക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കൂടി ലഭിക്കും. പഴയ സ്മാർട്ട്ഫോൺ നൽകി 17,000 രൂപയ്ക്കും ഐഫോൺ സ്വന്തമാക്കാം.
എല്ലാ ഓഫറുകളും ചേർന്ന് ഐഫോൺ 11, ഐഫോൺ 12 മിനി, ഐഫോൺ 13 എന്നിവ യഥാക്രമം 12990, 22990, 35,000 എന്നീ വിലയ്ക്ക് ലഭിക്കും. നോ കോസ്റ്റ് ഇ.എം.ഐ, സ്‌ക്രീൻകാർഡ് പ്രൊട്ടക്ഷൻ എന്നീ ഒപ്ഷനുകളും ബിഗ് ബില്യൻ സെയിലിൽ ഉണ്ടായിരിക്കും.
നിലവിൽ ഐഫോൺ 13ന് ആപ്പിൾ സ്റ്റോറുകളിൽ വില 69,900 രൂപയാണ്. കഴിഞ്ഞ വർഷമാണ് ആപ്പിൾ 13 സീരീസ് പുറത്തിറങ്ങുന്നത്. ആപ്പിൾ 13 പ്രോക്കും മിനിക്കും 79,900 രൂപയായിരുന്നു ലോഞ്ചിങ് സമയത്തെ അടിസ്ഥാനവില.
Adjust Story Font
16