Quantcast

ഡാറ്റാ ചോർച്ചയ്ക്ക് 500 കോടി പിഴ; കരടുബിൽ പുറത്തുവിട്ട് കേന്ദ്രം

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-18 14:46:49.0

Published:

18 Nov 2022 2:39 PM GMT

ഡാറ്റാ ചോർച്ചയ്ക്ക് 500 കോടി പിഴ; കരടുബിൽ പുറത്തുവിട്ട് കേന്ദ്രം
X

ന്യൂഡല്‍ഹി: ഡിജിറ്റൽ വ്യക്തഗത ഡാറ്റാ ചോർച്ചയിൽ 500 കോടി രൂപവരെ പിഴയടക്കാനുള്ള കരട് നിർദേശം പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ഡിജിറ്റൽ വ്യക്തിഗത വിവിരങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ പുറത്തുവിട്ടത്.

2019 ൽ പുറത്തിറക്കിയ കരട് രേഖ അനുസരിച്ച് വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ 4 ശതമാനം എന്നിങ്ങനെയായിരുന്നു പിഴ നിർദേശിച്ചിരുന്നത്. ഡിസംബർ 17 വരെ കരട് പൊതുജനാഭിപ്രായത്തിന് സമർപ്പിച്ചിരിക്കുകയാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനുള്ള നിയമപരമായതും അല്ലാത്തതുമായ ആവശ്യങ്ങൾക്കായി ഡാറ്റാ പ്രോസസ് എഴുപ്പമാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.

TAGS :
Next Story