Quantcast

പണം വാരാൻ 'ഗിഫ്റ്റ്', റീച്ച് കൂട്ടാൻ 'റീപോസ്റ്റ്'; പുത്തൻ ഫീച്ചറുകള്‍ അതരിപ്പിക്കാന്‍ ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫീച്ചറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    13 Sep 2022 6:47 AM GMT

പണം വാരാൻ ഗിഫ്റ്റ്, റീച്ച് കൂട്ടാൻ റീപോസ്റ്റ്; പുത്തൻ ഫീച്ചറുകള്‍ അതരിപ്പിക്കാന്‍ ഇൻസ്റ്റഗ്രാം
X

ന്യൂയോർക്ക: ഉപയോക്താക്കൾ കാത്തിരിക്കുന്ന പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഇൻസ്റ്റ പോസ്റ്റുകളും റീലുകളും ഷെയർ ചെയ്യാവുന്ന ഫീച്ചറാണ് പുതുതായി വരാനിരിക്കുന്നത്. ഇതോടൊപ്പം റീലുകളിൽനിന്ന് 'ഗിഫ്റ്റ്' എന്ന പേരിൽ പണം നേടാനുള്ള പുതിയ ഫീച്ചറും വരുന്നുണ്ടെന്നാണ് അറിയുന്നത്. പൂർണ സജ്ജമായി പുറത്തിറക്കുംമുൻപ് പുതിയ ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് ടെക് പോർട്ടലായ 'ടെക് ക്രഞ്ച്' റിപ്പോർട്ട് ചെയ്തു.

പുതിയ അപ്‌ഡേറ്റുകൾ വന്നാൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകളും റീലുകളും വിഡിയോകളും ഷെയർ ചെയ്യാനാകും. ട്വിറ്ററിലെ റീട്വീറ്റിനു സമാനമായിരിക്കും ഇത്. കണ്ടന്റ് നിർമാതാക്കൾക്ക് മതിയായ ക്രെഡിറ്റ് നൽകുന്ന തരത്തിലായിരിക്കും പുതിയ ഫീച്ചറുണ്ടാകുക. ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ റീച്ച് ലഭിക്കാൻ ഇത് സഹായിക്കും.

സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവാരയാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. റീപോസ്റ്റ്‌സ് എന്ന പേരിലുള്ള പുതിയ ടാബിന്റെ സ്‌ക്രീൻഷോട്ട് മാറ്റ് പങ്കുവച്ചിരുന്നു. മാറ്റ് തന്നെയാണ് റീൽ ക്രിയേറ്റർമാർക്ക് നേരിട്ട് ഉപയോക്താക്കളിൽനിന്ന് വരുമാനം സ്വന്തമാക്കാനുള്ള 'ഗിഫ്റ്റ്' ഫീച്ചറിനെക്കുറിച്ചുള്ള വിവരവും പങ്കുവച്ചത്. ബിസിനസ് ഇൻസൈഡറിനെ ഉദ്ധരിച്ചാണ മാറ്റിന്റെ പോസ്റ്റ്. ഇന്‍സ്റ്റ പോസ്റ്റുകൾ ഫേസ്ബുക്കിലേക്ക് ക്രോസ് പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറും വരുന്നുണ്ടെന്നാണ് അറിയുന്നത്.

ആദ്യഘട്ടത്തിൽ കുറച്ചുപേർക്കു മാത്രമായിരിക്കും പുതിയ ഫീച്ചറുകൾ ലഭ്യമാകുകയെന്ന് ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റയുടെ വക്താവ് ടെക് ക്രഞ്ചിനോട് പറഞ്ഞു. നിലവിൽ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഷെയർ ചെയ്യാൻ തേഡ് പാർട്ടികളുടെ സഹായം തേടാറാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ചെയ്യാറുള്ളത്.

Summary: Instagram will soon allow users to repost reels, posts from other users and testing a new tool that would let creators earn money through 'Gifts' on Reels

TAGS :
Next Story