ജോറാണേ ഇൻസ്റ്റഗ്രാം റീൽസ് ജോറാണേ.. റീൽസിന് ഇനി ഒന്നര മിനിറ്റ് ദൈർഘ്യം
ഇതുകൂടാതെ റീൽസ് ചെയ്യാൻ സഹായിക്കുന്ന ഒരുപിടി അപ്‌ഡേറ്റുകളും ഇൻസ്റ്റഗ്രാം നൽകിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രീയേറ്റർമാരുടെ ഇഷ്ട ഇടമാണ് ഷോർട്ട് വിഡീയോ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽസ്. പക്ഷേ ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നവർ നേരിടുന്ന ഒരു പ്രധാനവെല്ലുവിളിയാണ് റീൽസിന്റെ ദൈർഘ്യം. പരമാവധി ഒരു മിനിറ്റ് മാത്രമേ (60 സെക്കൻഡ്) റീൽസ് ഇടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇനിമുതൽ 90 സെക്കൻഡുകൾ വരെയുള്ള റീൽസ് ചെയ്യാൻ സാധിക്കും.
ആഗോളതലത്തിൽ തങ്ങളുടെ പ്രധാന എതിരാളികളായ ടിക്ക്‌ടോക്കുമായും സ്‌നാപ്പ്ചാറ്റുമായും മത്സരിക്കാനാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ഇത്തരത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയത്.
ഇതുകൂടാതെ റീൽസ് ചെയ്യാൻ സഹായിക്കുന്ന ഒരുപിടി അപ്‌ഡേറ്റുകളും ഇൻസ്റ്റഗ്രാം നൽകിയിട്ടുണ്ട്. റീൽസിനായി സൂക്ഷിച്ചുവെക്കാൻ കഴിയുന്ന ടെംപ്ലേറ്റുകൾ, ഇന്ററാക്ടീവ് സ്റ്റിക്കറുകൾ, പുതിയ ശബ്ദങ്ങൾ, സ്വന്തം ശബ്ദം ഓഡിയോ എഫക്ടുകളിലേക്ക് ആഡ് ചെയ്യാനുള്ള സംവിധാനം. എന്നിവയെല്ലാം പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടും.
എയർ ഹോൺ ശബ്ദം, ചീവീടിന്റെ ശബ്ദം, ഡ്രംസ് എന്നിങ്ങനെ വ്യത്യസ്തമായ ശബ്ദങ്ങൾ പുതിയ അപ്‌ഡേറ്റിൽ ലഭ്യമാണ്.
ഇംപോർട്ട് ഓഡിയോ എന്ന ഫീച്ചർ ഉപയോ?ഗിച്ച് സ്വന്തം ശബ്ദം വിഡിയോകളിൽ ചേർക്കാനാകും. അഞ്ച് സെക്കന്റെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ സ്വന്തം ഓഡിയോ റീലുകളിൽ ചേർക്കാൻ സാധിക്കും
ഇന്ററാക്ടീവ് സ്റ്റിക്കറുകൾ ഉപയോഗിച്ച് റീൽസുകൾ കൂടുതൽ ആകർഷകമാക്കാൻ പറ്റുമെന്നാണ് ഇൻസ്റ്റഗ്രാം അപ്‌ഡേറ്റ് നോട്ടിൽ പറയുന്നത്. പോൾസ്, ക്വിസ്, ഇമോജി സ്ലൈഡർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഒരേ രീതിയിൽ വിവിധ റീലുകൾ ചെയ്യാൻ സാധിക്കും.
എന്നാൽ പ്രധാന എതിരാളിയായ ടിക്ക് ടോക്കിൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ടിക്ക് ടോക്ക് വീഡിയോയിൽ ചെയ്യാൻ സാധിക്കും.
Summary: Instagram Reels new features include longer Reels, templates and more
Adjust Story Font
16