ഇൻസ്റ്റഗ്രാമിലെ ഗുരുതര ബഗ്ഗ് കണ്ടെത്തി; ഇന്ത്യൻ വിദ്യാർഥിക്ക് പാരിതോഷികമായി ലഭിച്ചത് 38ലക്ഷം രൂപ
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ പ്രശ്‌നം കണ്ടെത്താൻ ശ്രമം തുടങ്ങിയത്
ജയ്പൂർ: ഇൻസ്റ്റഗ്രാമിലെ ഗുരുതര ബഗ്ഗ് കണ്ടെത്തിയതിന് ഇന്ത്യൻ വിദ്യാർഥി നീരജ് ശർമ്മയ്ക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി കമ്പനി. ലോഗിൻ ഐഡിയും പാസ്വേഡും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതായിരുന്നു ബഗ്ഗ്.
ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയ ശർമ്മ ഇത് ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനെയും അറിയിച്ചു. പ്രശ്‌നം പഠിച്ചശേഷം ശരിയാണെന്ന് കണ്ടെത്തിയ ടീം വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകുകയായിരുന്നു. ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ പ്രശ്‌നം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഏറെ കഠിനമായ ശ്രമത്തിന് ശേഷം ജനുവരി 31 ന് രാവിലെ ഈ ബഗ്ഗ് കണ്ടെത്തുകയും അന്ന് രാത്രി തന്നെ ഈ പ്രശ്‌നത്തെക്കുറിച്ച് ഫേസ്ബുക്കിലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം തിരിച്ച് ഡെമോ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് മറുപടി ലഭിക്കുകയും ചെയ്തു. ആവശ്യപ്പെട്ടത് പ്രകാരം തന്നെ അക്കൗണ്ടിൽ പാസ്വേഡ് ഉപയോഗിക്കാതെ കയറി റീൽസിന്റെ തമ്പ്‌നെയിൽ മാറ്റി കാണിച്ചുകൊടുത്തു. അഞ്ച് മിനുട്ടാണ് നീരജ് ഇതിനായി എടുത്തത്. റിപ്പോർട്ട് പഠിച്ച് ശരിയാണെന്ന് മനസിലാക്കിയ ഫേസ്ബുക്കിൽ നിന്ന് മേയ് 11 ന് രാത്രി 45,000 ഡോളർ (ഏകദേശം 38 ലക്ഷം രൂപ) പ്രതിഫലം നൽകിയതായി അറിയിച്ചു കൊണ്ട് നീരജിന് മറുപടിയും ലഭിച്ചു.
Adjust Story Font
16