മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; ലോകമെമ്പാടും വിമാനസർവീസുകളുടെയും ബാങ്കുകളുടെയും പണിമുടക്കി
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു
ഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി. അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസ്സിൽ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിൽ ഉണ്ടായ പ്രശ്നം മൂലമാണ് വിൻഡോസ് പണിമുടക്കിയത്.
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകൾ സ്വയം ബ്ലൂ സ്ക്രീനിലേക്ക് പോവുകയാണ്. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടര്‍, ഐടി സേവനങ്ങളില്‍ അതീവ ഗുരുതരമായ സ്‌തംഭനമാണ് ഇതുമൂലമുണ്ടായത്.
അമേരിക്കൻ വിമാനങ്ങൾ പ്രവർത്തനം നിർത്തി വെച്ചു. ഇൻഡിഗോ വിമാനങ്ങളുടെ സർവീസിനെയും ഇത് ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ സ്തംഭിച്ചതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബൈ സർവീസുകളും താറുമാറായി. പല സർവീസുകളും വൈകുമെന്നാണ് വിവരം.
അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി അനേകം വിമാനക്കമ്പനികള്‍ ഇതിനോടകം ‘ഗ്രൗണ്ട് സ്റ്റോപ്’ നിര്‍ദേശം നല്‍കി. മധ്യ അമേരിക്കന്‍ മേഖലയിൽ ആരംഭിച്ച പ്രശ്‌നം വളരെ വേഗം ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, ജര്‍മനി, ജപ്പാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് തടസപ്പെട്ടതായി സോഷ്യൽ മീഡിയയിൽ യൂസേഴ്‌സ് അറിയിക്കുന്നുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഗ്രൂപ്പ് പ്ലാറ്റ്‌ഫോമുകൾ തടസപ്പെട്ടതായി ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16