Quantcast

നിങ്ങൾ അപകടത്തിലാണോ ? 2021ൽ വിറ്റ 65% ആൻഡ്രോയിഡ് ഫോണുകളും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

അപകടകാരികളായ ഓഡിയോ ഫയലുകൾ ആൻഡ്രോയിഡ് ഫയലുകളിൽ കയറികൂടുമ്പോഴാണ് കൂടുതലായും ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉണ്ടാകുന്നത്

MediaOne Logo

Web Desk

  • Published:

    2 May 2022 11:26 AM GMT

നിങ്ങൾ അപകടത്തിലാണോ ? 2021ൽ വിറ്റ 65% ആൻഡ്രോയിഡ് ഫോണുകളും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
X

നമ്മളിൽ മിക്കവരും ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരായിരിക്കും. പത്തു വർഷത്തോളമായി ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഒരു സുരക്ഷാവീഴ്ച നിലനിന്നിരുന്നു എന്ന് പുതിയ പഠനങ്ങളിൽ പറയുന്നത്. ഓഡിയോ ഡീകോഡർ കൊഡെകിലാണ് ഈ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തുന്ന കോളുകളിലേക്കും മീഡിയ ഫയലുകളിലേക്കും കടന്നുകയറാൻ ഹാക്കർമാർക്ക് സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 2011 മുതൽ ഈ വീഴ്ച നിലനിന്നിരുന്നു എന്നാണ് കണ്ടെത്തൽ. 2021ൽ വിട്ടുപോയ മൂന്നിൽ രണ്ട് ഉപകരണങ്ങൾക്കും ഇത്തരത്തിലുള്ള ആക്രമണ ഭീഷണി നിലനിന്നിരുന്നു എന്നും പഠനത്തിൽ കണ്ടെത്തി.

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ പ്രോസസർ നിർമാതാക്കളായ ക്വാൽകം, മീഡിയാടെക് എന്നീ കമ്പനികൾ 'ആപ്പിൾ ലോസ്ലെസ് ഓഡിയോ കോഡെക്', എഎൽഎസി ഓഡിയോ കോഡിങ് ധാരാളമായി ഉപയോഗിച്ചു എന്നാണ് ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തൽ. ഇവരുടെ പ്രോസസറുകൾ ഉപയോഗിച്ചുള്ള ഫോണുകളും ധാരാളമായി കഴിഞ്ഞ വർഷങ്ങളിൽ വിറ്റുപോയി. ഈ കണ്ടെത്തലിനെ ക്വാൽകം കമ്പനിയും മീഡിയാടെക്കും അനുകൂലിക്കുന്നുവെന്നും ചെക്ക് പോയിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷയാണ് ചോദ്യചിഹ്നമായിരിക്കുന്നത്. എന്തായാലും കമ്പനികൾ ഇതിനെതിരെയുള്ള സോഫ്റ്റ്വെയർ പാച്ചുകളും പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്.

എങ്ങനെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കളെ ഇത് ബാധിക്കുന്നത്. അപകടകാരികളായ ഓഡിയോ ഫയലുകൾ ആൻഡ്രോയിഡ് ഫയലുകളിൽ കയറികൂടുമ്പോഴാണ് കൂടുതലായും ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉണ്ടാകുന്നത്. ഇവയിലെ എഎൽഎസി ഭേദ്യത, റിമോട്ട് കോഡ് എക്സിക്യൂഷൻ അറ്റാക്ക് (ആർസിഇ) നടത്തി മുതലെടുക്കാൻ ആക്രമണകാരികൾക്ക് സാധിക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

TAGS :
Next Story