കോളുകളും മെസേജുകളും വഴിയുമുള്ള തട്ടിപ്പ് ഇനി ഭയക്കേണ്ട; എല്ലാം എഐ നോക്കിക്കോളും
മെയ് 1 മുതൽ സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജ്ജീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു
ഫോണിലെ അജ്ഞാത സന്ദേശങ്ങളും അതിലൂടെയുള്ള പണം തട്ടുന്നു എന്ന പരാതിയും ദിവസേന കൂടിവരുന്നുണ്ട്. ഇപ്പോഴിതാ ഇതിന് തടയിടാൻ ട്രായി ഒരുങ്ങുന്നു. ഫോണിലെ അനാവശ്യകോളുകളും പണം തട്ടിപ്പും തടയാൻ ടെലികോം ഓപ്പറേറ്റർമാർക്ക് എഐ ഫിൽറ്ററുകൾ നിർദേശിച്ച് ട്രായി. 2023 മെയ് 1 മുതൽ സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജ്ജീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. നിരന്തരം സ്പാം സന്ദേശങ്ങളും കോളുകളും ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വസമാവും.
റിപ്പോർട്ടുകൾ പ്രകാരം 66% മൊബൈൽ ഉപയോക്താക്കൾക്കും ദിവസേന കുറഞ്ഞത് അനാവശ്യമായി 3 കോളുകളെങ്കിലും ലഭിക്കുന്നുണ്ട്. പലതും പണം തട്ടാനുള്ള തട്ടിപ്പ് കോളുകളാവാറുമുണ്ട്. ഈ പ്രശ്‌നങ്ങൾ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എഐ ഉപയോഗിക്കാനാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജ സന്ദേശങ്ങളും കോളുകളും പരിശോധിക്കാനും, അവയെ പ്രതിരോധിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സാധിക്കും രണ്ടാഴ്ചയിലൊരിക്കൽ ഇതിന്റെ പുരോഗതി അവലോകനം ചെയ്യുമെന്നും ഠഞഅക ചെയർമാൻ പി.ഡി വഗേല കൂട്ടിച്ചേർത്തു.
വിളിക്കുന്നയാളുടെ നമ്പറും ഫോട്ടോയും കാണിക്കുന്ന കോളർ ഐഡി ഫീച്ചർ ടെലികോം കമ്പനികൾ കൊണ്ടുവരണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു എന്നാൽ സ്വകാര്യത പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് കമ്പനികൾ ഇതിന് സമ്മതം മൂളിയിട്ടില്ല. മെയ് 1 മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫിൽട്ടർ മാത്രമേ ആരംഭിക്കൂ എന്നാണ് റിപ്പോർട്ട് പുതിയ ഫീച്ചർ എല്ലാ അലോസരപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങൾക്കും തടയിടും.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സ്പാം സന്ദേശങ്ങളും കോളുകളും നിയന്ത്രിക്കാൻ ട്രൂകോളർ, എയർടെൽ, വി, ജിയോ എന്നിവയുമായി കൈകോർക്കാൻ സാധ്യതയുണ്ട്. ട്രൂകോളറിന്റെ സഹസ്ഥാപകനുമായ നമി സാറിംഗലം ഇതിനെ സാധൂകരിക്കുന്ന പ്രഖ്യാപനവുമായി എത്തുകയും ചെയ്തിരുന്നു.
Adjust Story Font
16