ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിക്കുന്നു
ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും
അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന അപ്‌ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം.
ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ചുകളയാൻ സാധിക്കുന്ന ബീറ്റ ഫീച്ചർ കഴിഞ്ഞ ഡിസംബറിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.
നിലവിൽ ഈ ഫീച്ചറുകളൊന്നും സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമല്ല. ആൻഡ്രോയ്ഡ് ഫോണുകളിൽ ബീറ്റ പതിപ്പിൽ മാത്രമായാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്.സാധാരണ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വർധിപ്പിക്കുന്നതിനെകുറിച്ചും വാട്‌സ്ആപ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Adjust Story Font
16