ഐഫോണ്‍ എസ്‌ഇ അവതരിച്ചു
ഐഫോണ്‍ എസ്‌ഇ അവതരിച്ചു
താരതമ്യേന ചെറുതും വിലകുറഞ്ഞതുമായ പുതിയ ഫോണ്‍ പുതുതലമുറ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
കാത്തിരിപ്പിന് വിരാമമിട്ട് ഏറ്റവും പുതിയ ഐ ഫോണായ എസ്ഇ സീരീസ് ആപ്പിള്‍ പുറത്തിറക്കി. താരതമ്യേന ചെറുതും വിലകുറഞ്ഞതുമായ പുതിയ ഫോണ്‍ പുതുതലമുറ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് പുതിയ ഫോണിന്റെ പ്രഖ്യാപനം നടത്തിയത്. ഈ മാസം അവസാനത്തോടെ ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് ജൊസ്വെയ്ക് പറഞ്ഞു. ഫോണിനെ ലോകത്തിന് പരിചയപ്പെടുത്തിയത് ആപ്പിള്‍ സിഇഒ ടിം കുക്കായിരുന്നു.
നാല് ഇഞ്ച് സ്ക്രീനാണ് പുതിയ ഫോണിന്റേത്. 16 ജിബി മോഡലിന് 399 ഡോളറും 64 ജിബി മോഡലിന് 499 ഡോളറുമാണ് വില. സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ദാതാക്കളായ ചൈനയെ ആണ് കമ്പനി കൂടുതല്‍ ലക്ഷ്യമിടുന്നത്. കൂടാതെ ലോകത്തെ പുതുതലമുറയെയും. പുതിയ ഉല്‍പ്പന്നത്തിലൂടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.
ഇതോടൊപ്പം, 9.7 ഇഞ്ച് വലുപ്പമുള്ള ഐ പാഡും പുറത്തിറക്കിയിട്ടുണ്ട്. ഉല്‍പ്പന്നത്തിന്റെ പ്രഖ്യാപനം വന്നതോടെ ഓഹരിവിപണിയില്‍ ആപ്പിള്‍ മികച്ച നേട്ടം കൈവരിച്ചു. ഏപ്രില്‍ ആദ്യ വാരത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലുമെത്തും.
Adjust Story Font
16