നെയ്യപ്പത്തെ തോല്‍പ്പിച്ച ന്യൂഗട്ട് തിങ്കളാഴ്ച എത്തും
നെയ്യപ്പത്തെ തോല്‍പ്പിച്ച ന്യൂഗട്ട് തിങ്കളാഴ്ച എത്തും
മലയാളികള്‍ ആഗ്രഹിച്ച നെയ്യപ്പത്തിന് പകരം ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് പേരിട്ടത് ന്യൂഗട്ട് എന്നായിരുന്നു.
മലയാളികള്‍ ആഗ്രഹിച്ച നെയ്യപ്പത്തിന് പകരം ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് പേരിട്ടത് ന്യൂഗട്ട് എന്നായിരുന്നു. വമ്പന്‍ പ്രത്യേകതകളുമായി ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ആഗസ്റ്റ് 22 തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് ഒടുവിലത്തെ വാര്‍ത്ത. നെക്സസ് 5X, 6P ഫോണുകളിലാണ് ന്യൂഗട്ടിന്റെ അപ്ഡേഷന്‍ എത്തുകയെന്ന് കനേഡിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെലസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ മെയില്‍ നടന്ന ഡവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയ്ഡ് എന്‍ ഔദ്യോഗികമായി ആദ്യം അവതരിപ്പിക്കപ്പെട്ടത്. പതിവിനു വിപരീതമായി പേര് നിര്‍ദേശിക്കാന്‍ സാധാരക്കാര്‍ക്ക് അവസരവും നല്‍കി. ഭക്ഷണപദാര്‍ഥങ്ങളുടെ പേരാണ് ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് ഗൂഗിള്‍ നല്‍കാറുള്ളത്. നെറ്റ് ലോകത്ത് സജീവമായ മലയാളികള്‍ ഇതോടെ ഇഷ്ട ഭക്ഷണമായ നെയ്യപ്പത്തിന്‍റെ പേര് ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പിന് ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയും ചെയ്തിരുന്നു. ന്യൂട്ടെല്ലയാകും ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്ന പേരെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ പതിപ്പിന്‍റെ പേര് 'ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട്'( Android 7.0 Nougat ) ആയിരിക്കുമെന്ന സ്ഥിരീകരണം ഗൂഗിളിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്.
Adjust Story Font
16