Quantcast

സൊമാട്ടോയില്‍ ഹാക്കിംങ്; 17 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

MediaOne Logo

Muhsina

  • Published:

    3 May 2018 6:48 PM GMT

സൊമാട്ടോയില്‍ ഹാക്കിംങ്; 17 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
X

സൊമാട്ടോയില്‍ ഹാക്കിംങ്; 17 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

24രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജനപ്രിയ ഭക്ഷണശാല സോമാട്ടോയുടെ 17ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു.

24രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജനപ്രിയ ഭക്ഷണശാല സോമാട്ടോയുടെ 17ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍, ഇമെയില്‍ വിലാസം, പാസ് വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്. ഹാക്കിങുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 2008ല്‍ സ്ഥാപിതമായ സൊമാട്ടോക്ക് ആകെ 120ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

Next Story