ജിയോയെ പൂട്ടാന്‍ പരിധിയില്ലാത്ത കാളുമായി കേരള പ്ലാന്‍ രംഗത്തിറക്കി ബിഎസ്എന്‍എല്‍
ജിയോയെ പൂട്ടാന്‍ പരിധിയില്ലാത്ത കാളുമായി കേരള പ്ലാന്‍ രംഗത്തിറക്കി ബിഎസ്എന്‍എല്‍
മൈക്രോമാക്സുമായി സഹകരിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ 4 ജി ഫോൺ രണ്ട് ദിവസത്തിനുള്ളിൽ കേരള വിപണിയിലെത്തും
പരിധിയില്ലാത്ത കാളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും വാഗ്ദാനം ചെയ്ത് ബി.എസ്എൻ.എൽ ‘കേരള പ്ലാൻ’ പ്രഖ്യാപിച്ചു. 446 രൂപക്ക് 84 ദിവസത്തേക്കാണ് ഇന്ത്യയിലെ ഏത് നെറ്റ്‍വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാനാകുക. 84 ദിവസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ പ്ലാനിലെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. 180 ദിവസമാണ് പ്ലാനിന്‍റെ കാലാവധി.
123 എന്ന നന്പറിലേക്ക് പ്ലാന്‍ കേരള (PLAN KERALA) എന്ന് എസ്എംഎസ് ചെയ്ത് നിലവിലെ വരിക്കാര്‍ക്ക് പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യാം. ഇത്തരത്തില്‍ ആക്റ്റിവേറ്റ് ചെയ്യുന്നവര്‍ക്ക് 446 രൂപയുടെ പ്ലാന്‍ 377.97 രൂപക്ക് ലഭ്യമാകും.
മൈക്രോമാക്സുമായി സഹകരിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ ഫോർജി ഫോൺ രണ്ട് ദിവസത്തിനുള്ളിൽ കേരള വിപണിയിലെത്തും. 2200 രൂപയുടെ ഫോണിൽ 97 രൂപയുടെ ബണ്ടിൽപ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്.
Adjust Story Font
16